Monday, December 23
BREAKING NEWS


Kannur

ഇനി അനാഥരല്ല, ആര്യയ്ക്കും ബിജുവിനുമിടയില്‍ ഇനി അനാഥത്വത്തിന്റെ സങ്കടങ്ങളുമില്ല; ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്ന ഇരുവരും ഇനി ജീവിതവഴിയില്‍ ഒന്നിച്ച്
Around Us, Breaking News, Kannur, Kerala News, Latest news

ഇനി അനാഥരല്ല, ആര്യയ്ക്കും ബിജുവിനുമിടയില്‍ ഇനി അനാഥത്വത്തിന്റെ സങ്കടങ്ങളുമില്ല; ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്ന ഇരുവരും ഇനി ജീവിതവഴിയില്‍ ഒന്നിച്ച്

കണ്ണൂര്‍: അനാഥത്വത്തിന്റെ വേദന അനുഭവിച്ച ആര്യയ്ക്കും ബിജുവിനുമിടയില്‍ ഇനി പ്രണയദിനങ്ങള്‍. ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്ന ആര്യയും ബിജുവും കഴിഞ്ഞദിവസം പേരാവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിച്ചു. എറണാകുളം സര്‍ക്കാര്‍ ചില്‍ഡ്രന്സ് ഹോമില്‍ വളര്‍ന്ന ആര്യയും കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്ന ബിജുവും ആദ്യമായി കാണുന്നത് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ഒരു ചടങ്ങിനിടെയാണ്. അവിടെവച്ച് ഉണ്ടായ സൗഹൃദം വളര്‍ന്ന് പ്രണയമായി. 18 വയസ്സ് പൂര്‍ത്തിയായ ബിജു പിന്നീട് തൊഴില്‍ ആവശ്യങ്ങള്‍ക്കായി പേരാവൂര്‍ കുനിത്തലയിലെത്തി ടൈല്‍സ് പണിയിലേക്ക് തിരിഞ്ഞു. നാല് വര്‍ഷമായി കുനിത്തലയില്‍ ഒരു വാടക വീട്ടിലാണ് ബിജുവിന്റെ താമസം. ആര്യയുമായുള്ള ബന്ധം സുഹൃത്തുക്കളോട് പങ്കുവെച്ചതോടെ സുഹൃത്തുക്കള്‍ അനാഥരായ ഇരുവരെയും ഒന്നിപ്പിക്കാന്‍ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. ക്ഷേത്രത്ത...
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട
Around Us, Kannur

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട

കണ്ണൂ‍ര്‍: കണ്ണൂ‍ര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്ന് യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. ദുബായില്‍ നിന്നെത്തിയ കാസ‍ര്‍കോട് സ്വദേശി സെയ്ദ് ചെമ്ബരിക്കയില്‍ നിന്ന് 116 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ദുബായില്‍ നിന്നെത്തിയ ഇബ്രാഹിം ബാദ്ഷായില്‍ നിന്ന് 16 ലക്ഷം വിലമതിക്കുന്ന 312 ഗ്രാം സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ ബാസിത്തില്‍ നിന്ന് 360 ഗ്രാം സ്വര്‍ണവും, ആറ് ഡ്രോണും, 92,500 രൂപയുടെ സിഗരറ്റും പിടികൂടി. കഴിഞ്ഞ ദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. അന്ന് ഫാനിനുള്ളില്‍ കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ...
കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു
Kannur

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു

മാതമംഗലം താറ്റിയേരിയിലെ കോക്കാടന്‍ ഹൗസില്‍ മധു (42) വിനാണ് കുത്തേറ്റത്. തടയാനെത്തിയ മറ്റ് രണ്ട് പ്രവര്‍ത്തകരയ താറ്റേരിയിലെ മുണ്ടയാട്ട് ഹൗസില്‍ ഷിജു (38), വലിയ കുതിരുമ്മല്‍ കലേഷ് (33)എന്നിവർക്കും  പരിക്കുപറ്റി . മൂന്നുപേരെയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകന്‍ അനീഷിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പോലിസിനോട് പറഞ്ഞു. ...
കണ്ണൂർ കോർപറേഷനിൽ ആദ്യമായി ബിജെപിയുടെ താമര വിരിഞ്ഞു
Kannur, Kerala News, Latest news

കണ്ണൂർ കോർപറേഷനിൽ ആദ്യമായി ബിജെപിയുടെ താമര വിരിഞ്ഞു

കണ്ണൂർ കോർപറേഷനിൽ ബിജെപിയുടെ താമര വിരിഞ്ഞു. ആദ്യമായാണ് ബിജെപി സീറ്റ് നേടുന്നത്. യുഡിഎഫിന്റെ സീറ്റിലാണ് താമര വിരിഞ്ഞത്. 136 വോട്ടുകൾ ആണ് വിജയം. കണ്ണൂർ കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി, ചരിത്രത്തിലെ ആദ്യ സീറ്റ്
Kannur

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി, ചരിത്രത്തിലെ ആദ്യ സീറ്റ്

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് എന്‍ഡിഎ. പള്ളിക്കുന്ന് ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി വികെ ഷൈജുവാണ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. കാനത്തൂര്‍ അടക്കം  രണ്ട് വാര്‍ഡുകളില്‍ കൂടി ബിജെപി ഇവിടെ പ്രതീക്ഷ വയ്ക്കുന്നുണ്ട്. ശക്തമായ ത്രികോണമത്സരം നടന്ന വാര്‍ഡുകളില്‍ കൂടി ബിജെപി ഇവിടെ പ്രതീക്ഷ വയ്ക്കുന്നുണ്ട്. 200-ലേറെ വോട്ട് നേടിയാണ് ബിജെപിയുടെ വി കെ ഷൈജു വിജയിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായിട്ടാണ്  ബിജെപി വിജയിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മത്സരിക്കുന്നു. അതേസമയം, സിപിഎം കോട്ടയായ കണ്ണൂര്‍ മലപ്പട്ടത്ത് ആദ്യമായി പ്രതിപക്ഷാംഗം വിജയിച്ചു. രണ്ടാം വാര്‍ഡില്‍ യുഡിഎഫിന്റെ ബാലകൃഷ്ണന്‍ എന്ന സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ...
കീഴാറ്റൂരില്‍ എല്‍ഡിഎഫിനെതിരെ വയല്‍കിളി സ്ഥാനാര്‍ത്ഥി തോറ്റു
Election, Kannur

കീഴാറ്റൂരില്‍ എല്‍ഡിഎഫിനെതിരെ വയല്‍കിളി സ്ഥാനാര്‍ത്ഥി തോറ്റു

തളിപറമ്പില്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ കീഴാറ്റൂരില്‍ സമരം നടത്തിയ വയല്‍കിളികള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയം. എല്‍ഡിഎഫിനെതിരെ തളിപറമ്പ് കീഴാറ്റൂരില്‍ വയല്‍കിളി സ്ഥാനാര്‍ത്ഥി ലതാ സുരേഷ് തോറ്റു . വനിത സംവരണ വാര്‍ഡില്‍ സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത സുരേഷാണ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്, ബിജെപി പിന്തുണയോടെയാണ് വയല്‍കിളികള്‍ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ലതയെ പിന്തുണച്ചിരുന്നു. പക്ഷെ കഴിഞ്ഞ തവണ 85 ശതമാനത്തിലേറെ വോട്ടും നേടി വിജയിച്ച സിപിഎം വയല്‍ക്കിളികളെ എതിരാളിയായി പോലും കാണ്ടിരുന്നില്ല. ...
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫാനിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി
Kannur

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫാനിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. ഫാനിനുള്ളില്‍ കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടികൂടിയത്.കാസര്‍കോട് സ്വദേശി സലീമില്‍ നിന്നാണ് 465 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
കണ്ണൂരില്‍ ആറ് ബോംബുകള്‍ പിടിച്ചെടുത്തു; യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു
Kannur

കണ്ണൂരില്‍ ആറ് ബോംബുകള്‍ പിടിച്ചെടുത്തു; യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു

കണ്ണൂരില്‍ മുഴക്കുന്ന് പഞ്ചായത്തില്‍ നിന്ന് ആറ് ബോംബുകള്‍ പിടികൂടി. നെല്യാട്, വട്ടപ്പോയില്‍ മേഖലകളില്‍ നിന്നാണ് ബോബ് കണ്ടെത്തിയത്. ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു. പോളിങ്ങിനിടെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സംഘര്‍ഷമുണ്ടായി. നാദാപുരം കീയൂരില്‍ സംഘര്‍ഷമുണ്ടാക്കിയവരെ പിരിച്ചുവിടാന്‍പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മലപ്പുറം കോടത്തൂരില്‍ എല്‍എഡിഎഫ്- യുഡിഎഫ് തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് വനിത സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു. ബേപ്പൂരില്‍ വോട്ട് ചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം പള്ളിക്കള്‍ പഞ്ചായത്തില്‍ ബൂത്ത് ഏജന്റ് മരിച്ചു ...
‘ആന്തൂരില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് കള്ളവോട്ടുകള്‍ കാരണം’; സിപിഎമ്മിനെതിരെ കെ സുധാകരന്‍
Election, Kannur

‘ആന്തൂരില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് കള്ളവോട്ടുകള്‍ കാരണം’; സിപിഎമ്മിനെതിരെ കെ സുധാകരന്‍

കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ പോളിംഗ് ശതമാനം ഉയരാന്‍ കാരണം കള്ളവോട്ടുകളെന്ന് കെ സുധാകരന്‍ എംപി. പല പഞ്ചായത്തുകളിലും യുഡിഎഫ് ബൂത്ത് ഏജന്റ്മാരെ ഇരിക്കാന്‍ പോലും സി പി എമ്മുകാര്‍ സമ്മതിക്കുന്നില്ല. കണ്ണൂര്‍ കോര്‍പറേഷനില്‍ 35 സീറ്റുകള്‍ നേടും. കണ്ണൂരില്‍ യുഡിഎഫ് വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംഘട്ടത്തില്‍ നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് ആന്തൂരില്‍ ആണ്. ഇടത്പക്ഷത്തിന്റെ ശക്തികേന്ദ്രമാണ് ഇവിടം. രാവിലെ മുതല്‍ തന്നെ വലിയ ആള്‍ത്തിരക്കാണ് നഗരസഭയിലെ എല്ലാ ബൂത്തിന് മുന്നിലും ഉള്ളത്. ആദ്യ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ അമ്പത് ശതമാനത്തോളം പോളിംഗ് എല്ലാ ഡിവിഷനിലും രേഖപ്പെടുത്തിയിരുന്നു. വലിയ ക്യൂ ആണ് ബൂത്തുകള്‍ക്ക് മുന്നില്‍ ഇപ്പോഴും ഉള്ളത്. ഇടത് ശക്തികേന്ദ്രമായ ആന്തൂരില്‍ എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ കനത്ത പോളിംഗ് ആണ് രേഖപ്പെടുത...
സംസ്ഥാനത്ത് ഇന്ന്  തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ  അവസാനഘട്ടം വോട്ടെടുപ്പ്
Election, Kannur, Kasaragod, Kerala News, Kozhikode, Latest news, Malappuram

സംസ്ഥാനത്ത് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടം വോട്ടെടുപ്പ്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വോട്ടെടുപ്പ് ഇന്ന് നടക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.ജില്ലകളിൽ നിശബ്ദത പ്രചാരണം ഇന്നലെയോടെ അവസാനിച്ചു. കഴിഞ്ഞു. പോളിംഗ് ആരംഭിച്ചു കഴിഞ്ഞു 10, 834 ബൂത്തുകൾ ആണ് നാല് ജില്ലകളിലും ആയുള്ളത്. ...
error: Content is protected !!