Monday, December 23
BREAKING NEWS


സ്ഥാനാര്‍ത്ഥികള്‍ പോരാട്ട ചൂടിലേക്ക്

By sanjaynambiar

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ത്ഥികള്‍ പോരാട്ട ചൂടിലേക്ക്. സ്ഥാനാര്‍ത്ഥികള്‍ അവരവരുടെ വാര്‍ഡുകളില്‍ സജീവമായി. മിക്ക സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് ഓഫീസുകള്‍ തുറന്നു കഴിഞ്ഞു.ഇതിനകം പലവാര്‍ഡുകളിലും രണ്ട്തവണ സ്ഥാനാര്‍ത്ഥികള്‍ പര്യടനം പൂര്‍ത്തിയാക്കി. 

LSG election in Kerala might be postponed | LSG poll might be postponed

ഇതിനോടകം തന്നെ ചുമരെഴുത്തുകളും, സ്ഥാനാര്‍ത്ഥിയുടെ ചിത്രമുള്ള ബോര്‍ഡുകളും എല്ലായിടത്തും ഉയര്‍ന്നുകഴിഞ്ഞു. മാത്രമല്ല കൊറോണയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണമാണ് വ്യാപകമായുള്ളത്. ഇതിനായി പ്രത്യേകം വാട്സ്‌ആപ്പ് ഗ്രൂപ്പുകളും, സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഫെയ്സ്ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്. വോട്ടര്‍മാരോട് വാട്സ്‌ആപ്പിലൂടെയും ഫെയസ്ബുക്ക് ലൈവ്് വഴിയും വോട്ട് ചോദിക്കുന്നുണ്ട്. മുന്‍ കൗണ്‍സിലര്‍മാരാവട്ടെ തങ്ങളുടെ ഭരണനേട്ടങ്ങളും കഴിഞ്ഞവാര്‍ഡുകളില്‍ ചെയ്ത വികസനങ്ങളും സഹായങ്ങളും ഉള്‍പ്പെടുത്തിയ വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്. അതോടൊപ്പം മത്സരിക്കുന്ന വാര്‍ഡില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസനകാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രകടനപത്രികകളും തയ്യാറാക്കി വോട്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!