Monday, December 23
BREAKING NEWS


വനിത സ്ഥാനാർഥി ഒളിച്ചോടി; ബിജെപി സ്ഥാനാർഥി ആണ് മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയത്

By sanjaynambiar

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർഥി ഒളിച്ചോടി. കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥി ആണ് മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയത്.

തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടയിൽ ചില രേഖകൾ എടുക്കാനുണ്ടെന്നും വീട്ടിൽ പോകുകയാണ് എന്ന് പറഞ്ഞാണ് കാസറഗോഡ് സ്വദേശിയായ കാമുകന്‍റെ കൂടെ സ്ഥാനാർഥി ഒളിച്ചോടിയത്.

വെറും ഒളിചോട്ടമല്ല ഒരൊന്നൊന്നര ഒളിച്ചോട്ടം ; വരന്റെ അച്ഛൻ വധുവിന്റെ  അമ്മയ്‌ക്കൊപ്പം ഒളിച്ചോടി | Truevision News

സ്ഥാനാർഥി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ആണ് ഒളിച്ചോടിയ വിവരം പുറം ലോകം അറിയുന്നത്.

കല്യാണത്തിന് മുൻപ് കാസറഗോഡ് സ്വദേശിയുമായി സ്ഥാനാർഥി അടുപ്പത്തിൽ ആയിരുന്നെന്നും അത് കല്യാണ ശേഷവും തുടരുകയും ചെയ്തു. തുടർന്ന് ഇരുവരും ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു.കാമുകൻ ഗൾഫിൽ ആയിരുന്നു കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. സംഭവത്തിൽ യുവതിയുടെ അച്ഛൻ പേരാവൂർ പോലീസിൽ പരാതി നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!