Thursday, December 19
BREAKING NEWS


ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ത്ഥിനികളോട് പ്രണയാഭ്യര്‍ത്ഥന, നിരസിച്ചതോടെ അതിക്രമം Bike Guys Attacked

By sanjaynambiar

Bike Guys Attacked മുഖംമൂടി ധരിച്ച്‌ ബൈക്കിലെത്തുന്ന രണ്ടംഗസംഘം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുന്നതായി പരാതി.

നെയ്യാറ്റിന്‍കര, കാട്ടാക്കട, പൂവാര്‍, മാറനല്ലൂര്‍, അരുമാനൂര്‍ എന്നിവടങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികളെയാണ് സംഘം പതിവായി ശല്യം ചെയ്യുന്നത്. രക്ഷിതാക്കാള്‍ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്‍കി.

Also Read : https://www.bharathasabdham.com/ban-on-chimbu-dhanush-vishal-atharva-tamil-producers-association-takes-action/

വിവരങ്ങള്‍ നേരത്തെ അറിഞ്ഞുവച്ച ശേഷമാണ് ഇവര്‍ ബൈക്ക് നിര്‍ത്തി പെണ്‍കുട്ടികളെ സമീപിക്കുന്നത്. പേര് വിളിച്ച്‌ സംസാരം തുടങ്ങിയതിന് പിന്നാലെ ഇഷ്ടമാണെന്ന് പറയുകയും മൊബൈല്‍ ഫോണ്‍ നമ്ബര്‍ ചോദിച്ച്‌ ശല്യപ്പെടുത്തുകയുമാണ് ഇവരുടെ രീതിയെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിലേക്ക് പോകുമ്ബോഴും വരുമ്ബോഴുമാണ് ഇവര്‍ പതിവായി കുട്ടികളെ ശല്യപ്പെടുത്തുന്നത്.

തുടര്‍ന്ന് ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് സ്വന്തം നിലയില്‍ അന്വേഷിച്ച്‌ പോയപ്പോഴാണ് ഇവരുടെ ശല്യപ്പെടുത്തലിന്റെ വ്യാപ്തി മനസിലായത്.

നെയ്യാറ്റിന്‍കരയിലെ സമീപപ്രദേശങ്ങളായ കാട്ടാക്കട, പൂവാര്‍, മാറനല്ലൂര്‍, അരുമാനൂരിലെയും കുട്ടികളെ ഈ സംഘം ശല്യപ്പെടുത്തുന്നതായി കണ്ടെത്തി. ഇവര്‍ ഉപയോഗിക്കുന്ന ബൈക്കിന്റെത് വ്യാജനമ്ബറാണെന്നും രക്ഷിതാക്കള്‍ കണ്ടെത്തി. തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ബൈക്ക് ഓടിക്കുന്നയാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ല. പുറകിലിരിക്കുന്നയാള്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നത് സിടിവി ദൃശ്യങ്ങളില്‍ കാണാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!