നെയ്യാര്‍ ഡാം സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ സാന്നിദ്ധ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ച സംഭവത്തില്‍ നടപടി. എഎസ്‌ഐ ഗോപകുമാറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയോട് അന്വേഷണം നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി റേഞ്ച് ഡിഐജി സംസ്ഥാന പോലീസ് മേധാവിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.
നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തിയ ആളോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍. മകളുടെ മുന്നില്‍വച്ച് പരാതിക്കാരനോട് പൊലീസ് ഉദ്യോഗസ്ഥന്‍ ആക്രോശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വീഡിയോയിലെ എസ്‌ഐയുടെ വാക്കുകള്‍. വിവാദമായതോടെ ഗോപകുമാറിന്റെ ഭാഗത്ത് നിന്ന് പോലീസിന്റെ യശസ്സിന് കളങ്കം വരുത്തുന്ന വീഴ്ച സംഭവിച്ചതായി ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി ശുപാര്‍ശ ചെയ്തിരുന്നു.
കുടുംബ പ്രശ്നത്തില്‍ പരാതി നല്‍കാനെത്തിയ കള്ളിക്കാട് സ്വദേശിയായ സുദേവനോടാണ് എഎസ്‌ഐ മോശമായി പെരുമാറിയത്. സുദേവനോട് അപമര്യാദയായി പെരുമാറുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മദ്യലഹരിയിലാണെന്ന് പറഞ്ഞായിരുന്നു അധിക്ഷേപം. സംഭവം വിവാദമായതോടെ ഗോപകുമാറിനെ സ്ഥലം മാറ്റിയിരുന്നു.