Monday, December 23
BREAKING NEWS


സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം Rape Arrest

By sanjaynambiar

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം. ഇതിനായി സഹായം ചെയ്ത് നല്‍കിയ പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിലായി. Rape Arrest

2023 മാര്‍ച്ച്‌ മാസം ആദ്യം സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കോഴിക്കോട് കാരപ്പറമ്ബിലുളള ഫ്ലാറ്റില്‍ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ സുഹൃത്ത് കണ്ണൂര്‍ മുണ്ടയാട് സ്വദേശിനിയായ 29-കാരി അഫ്സീന പിപിയെ കോഴിക്കോട് ടൌണ്‍ പൊലീസ് അസിസ്റ്റ്ന്റ് കമ്മീഷണര്‍ ബിജുരാജ് പി അറസ്റ്റ് ചെയ്തത്.

കണ്ണൂരില്‍ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയുമായി സൌഹൃദം സ്ഥാപിച്ചു. ശേഷം അഫ്സീന സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ചു നല്‍കി. തുടര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യാൻ സഹായിക്കുകയും ചെയ്തു. ഇതിന് ശേഷം യുവതിയെ പീഡിപ്പിച്ചവരില്‍ നിന്നും പണം തട്ടാനും ശ്രമം നടന്നു. പൊലീസില്‍ പരാതി കൊടുക്കുമെന്ന് പറഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

എന്നാല്‍ മറ്റ് പ്രതികള്‍, അതില്‍ വഴങ്ങാതായതോടെ അഫ്സീനയും ഷമീറും ചേര്‍ന്ന് പരാതിക്കാരിയെ കൂട്ടി നടക്കാവ് പൊലീസില്‍ പരാതി നല്‍കി. ഒടുവില്‍ നടത്തിയ അന്വേഷണത്തിലാണ് കേസില്‍ അഫ്സീനയുടെയും ഷമീറിന്റെയും പങ്ക് വ്യക്തമായത്. കേസുമായി ബന്ധപ്പെട്ട് പ്രതികളായ മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സെയ്തലവി എന്നിവരെ അന്വേഷണ സംഘം നേരത്തെ കര്‍ണ്ണാടകയിലെ കുടകിലുള്ള ഒരു റിസോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!