Thursday, December 19
BREAKING NEWS


നെയ്യാറ്റിൻകരക്കാരൻ നന്ദു, കൈയ്യിലുള്ള സാധനം വിൽക്കാൻ ശ്രമം; പൊക്കിയപ്പോൾ കിട്ടയത് കഞ്ചാവും മെത്താംഫിറ്റമിനും

By ഭാരതശബ്ദം- 4

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മയക്കുമരുന്നും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുണ്ടറത്തേരി മാവുള്ള വീട്ടിൽ നന്ദുവാണ്(30) കഴിഞ്ഞ ദിവസം പിടിയിലായത്. 2.874 മെത്താംഫിറ്റമിനും 15.784 ഗ്രാം കഞ്ചാവും കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രെമിക്കവേയാണ് ഇയാൾ എക്‌സൈസിന്റെ പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതിയെ പൊക്കിയത്.

പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് പിടിയിലായ നന്ദുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.  അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) റെജികുമാർ,  സിവിൽ എക്സൈസ് ഓഫീസർമാരായ സനൽ, അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ,  മുഹമ്മദ് അനീസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്.

അതിനിടെ പെരിന്തൽമണ്ണയിൽ 5 ലിറ്റർ ചാരായവുമായി മേലാറ്റൂർ സ്വദേശി തങ്കുട്ടൻ (43) എന്നയാളെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വൈ.സെയ്ദ് മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ കെ.രാമൻകുട്ടി, അശോക്.പി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) റഫീഖ്.ഒ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്.ടി.കെ, തേജസ്.വി, അബ്ദുൽ ജലീൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രസീദ മോൾ എന്നിവരും ഉണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!