Wednesday, December 18
BREAKING NEWS


ആലുവ പീഡനം: “അവൻ മയക്കു മരുന്നിന് അടിമ, എങ്ങനെ വഴി തെറ്റി എന്നറിയില്ല”; പ്രതിയുടെ അമ്മ Aluva Case

By sanjaynambiar

ചാത്തന്‍പുറത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ മയക്കു മരുന്നിന് അടിമയായിരുന്നുവെന്ന് പ്രതിയുടെ അമ്മ പ്രതികരിച്ചു.

മകൻ 18 വയസുവരെ കൃത്യമായി ജോലിക്ക് പൊയ്ക്കൊണ്ടിരുന്നു.മറ്റ് സ്വഭാവ ദൂഷ്യങ്ങള്‍ ഇല്ലാത്ത ആളായിരുന്നു. എന്നാല്‍ 18 വയസിനു ശേഷമാണ് മയക്കു മരുന്ന് ഉള്‍പ്പെടെ ഉള്ള ലഹരിക്ക്‌ അടിമയായതും കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്നും പ്രതിയുടെ അമ്മ വ്യക്തമാക്കി. മകന്‍ എന്ത് പറഞ്ഞാലും അനുസരിക്കില്ലെന്നും വ‍ഴിതെറ്റിയത് എങ്ങനെയെന്ന് അറിയില്ലെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു.

”അവൻ 18 വയസുവരെ ജോലിക്കു പോയി കുടുംബം നോക്കിയിരുന്നു. 18 വയസിന് ശേഷമാണ് അവൻ ഇങ്ങനെ മയക്ക് മരുന്നിന് അടിമയായതും കുറ്റകൃത്യങ്ങള്‍ ചെയ്തതും. നാളുകളായി അവൻ ആലുവയില്‍ തന്നെയാണ്. വീട്ടിലേക്ക് അധികം എത്താറില്ല.എന്ത് പറഞ്ഞാലും അനുസരിക്കില്ല വ‍ഴിതെറ്റിയത് എങ്ങനെയെന്ന് അറിയില്ല ”;പ്രതിയുടെ അമ്മ പറഞ്ഞു.

പതിനെട്ട് വയസുവരെ കൃത്യമായി ജോലിക്ക് പോയി കുടുംബം നോക്കിയിരുന്ന ക്രിസ്റ്റില്‍ പിന്നീടാണ് കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്. മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചാണ് ക്രിസ്റ്റിലിന്‍റെ കുറ്റകൃത്യങ്ങളിലേക്ക് ഇയാള്‍ കടക്കുന്നത്. ശേഷം ലാപ്ടോപ്പ് കോ‍ഴി തുടങ്ങി കാണുന്നതൊക്കെ മോഷ്ടിക്കാനുള്ള മാനസികാവസ്ഥയിലേക്ക് ഇയാള്‍ മാറുകയായിരുന്നു.

പെരുമ്ബാവൂരില്‍ ലാപ്ടോപ്പ് മോഷ്ടിച്ച കേസില്‍ പിടിയിലായ ഇയാള്‍ അന്ന് പൊലീസില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിരുന്നത്. ഇയാളുടെ പേര് സതീഷ് എന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്. കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു. പകല്‍ വീട്ടില്‍ ചെലവഴിച്ച്‌ രാത്രിയാണ് ക്രിസ്റ്റില്‍ മോഷണത്തിനിറങ്ങുന്നത്. ചെങ്കലിലെ വീട്ടില്‍ കണ്ടെത്തിയത് മോഷ്ടിച്ച ഫോണുകളുടെ വൻശേഖരമെന്നാണ് ലഭിക്കുന്ന വിവരം. മൃഗങ്ങളെ മോഷടിച്ചതായും നാട്ടുകാര്‍ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!