ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് അല്ലു അര്‍ജുന്റെ പുഷ്പ 2: ദി റൂളിന്റെ പുതുക്കിയ റിലീസ് ഡേറ്റ് എത്തി.ഡിസംബര്‍ 6 ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒരു ദിവസം നേരത്തേയെത്തും എന്നാണ് ഇപ്പോള്‍ റിലീസായിരിക്കുന്ന പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. പുക വലിച്ച്, കയ്യില്‍ റിവോള്‍വറുമായി നില്‍ക്കുന്ന അല്ലു അര്‍ജുന്റെ ചിത്രത്തിന്റെ ഒപ്പമാണ് ഡിസംബര്‍ 5 എന്ന പുതുക്കിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അല്ലു അര്‍ജുന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. ചിത്രം ഒരു ദിവസമെങ്കിലും നേരത്തെ വരുന്നതിന്റെ സന്തോഷം ആഘോഷിച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്.
സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. റിലീസിന് മുന്നേ പുഷ്പ 2 1000 കോടിയുടെ പ്രീറിലീസ് ബിസിനസ്സ് നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തിയറ്ററിക്കല്‍ റൈറ്റ് 600 കോടിയും ഒടിടി റൈറ്റ് 275 കൊടിയും സാറ്റലൈറ്റ് റൈറ്റ് 85 കോടിയും മ്യൂസിക് റൈറ്റ് 65 കോടിയും ചിത്രം നേടി. അല്ലു അര്‍ജുന്‍ കൂടാതെ രാശ്മിക മന്ദാന, ഫഹദ് ഫാസില്‍,ജഗപതി ബാബു ,സുനില്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇതുവരെ പുറത്ത് വിട്ട സൂസേകി എന്ന ഗാനം 95 മില്ല്യണ്‍ വ്യൂസും, ടൈറ്റില്‍ സോങ് 68 മില്ല്യണ്‍ വ്യൂസും നേടിയിട്ടുണ്ട്.