Wednesday, December 18
BREAKING NEWS


സീരിയൽ നടിയുടെ ആത്മഹത്യ പ്രതിശ്രുത വരൻ അറസ്റ്റിൽ

By sanjaynambiar

ആറ് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്

ചെന്നൈ: സീരിയല്‍ നടിയും അവതാരകയുമായിരുന്ന വിജെ ചിത്ര ജീവന്‍ ഒടുക്കിയ കേസില്‍ പ്രതിശ്രുത വരന്‍ ഹേംനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. നസ്രത്ത് പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡിസംബര്‍ 10ന് പുലര്‍ച്ചെയാണ് ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം എന്നാണ് പോലീസ് പറയുന്നത്. അമ്മയുടെയും ഹേംനാഥിന്റെയും പെരുമാറ്റം കടുത്ത തീരുമാനത്തിലേക്ക് ചിത്രയെ എത്തിച്ചുവെന്നും പൊലീസ് സംശയിക്കുന്നു. മരണം സംഭവിച്ച അന്നേ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഒരു രംഗത്തിലെ ഇഴുകി ചേര്‍ന്നുള്ള അഭിനയത്തിന്റെ പേരില്‍ പ്രതിശുദ്ധ വരനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.


സീരിയല്‍ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നു.ഇത് അറിയിച്ചപ്പോള്‍ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ റജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു.ഇത് ഹേംനാഥിന്റെ നിര്ബന്ധ പ്രകാരം ആയിരുന്നു . ഹേംനാഥില്‍ നിന്ന് അനുഭാവപൂര്‍ണമായ പെരുമാറ്റമുണ്ടാകാതിരുന്നതും വീട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദവുമാണ് കാരണമെന്നും പൊലീസ് വ്യക്തമാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!