Actress Anusree നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. ഇടുക്കിയിലെ മുള്ളരിക്കുടിയിൽ വച്ചാണ് അപകടമുണ്ടായത്. കൈലാസം സ്വദേശികളായ ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.
നെടുങ്കണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിനു ശേഷം മടങ്ങുകയായിരുന്നു അനുശ്രീ.
Also Read : https://www.bharathasabdham.com/bullying-through-social-media-maria-oommen-filed-a-complaint-with-the-dgp/
പരിക്കേറ്റ യുവാക്കളെ അനുശ്രീയും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല.