Tuesday, December 17
BREAKING NEWS


”യുഡിഎഫ് പണിതാൽ പാലത്തിന് കമ്പിയില്ല, ഇനി എൽഡിഎഫ് പണിതാൽ സ്കൂളിന് സിമന്റില്ല” രൂക്ഷ വിമര്‍ശനവുമായി നടൻ കൃഷ്ണകുമാർ

By sanjaynambiar

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നടൻ കൃഷ്ണകുമാർ എൻ. ഡി. എ സ്ഥാനാർഥികൾക്കായുള്ള വോട്ട് തേടുന്ന തിരക്കിലാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി തന്റെ പരിപാടികൾ പങ്കുവെക്കാറുണ്ട് താരം. ഇപ്പോഴിതാ രൂക്ഷ പരിഹാസവുമായി എത്തിയിരിക്കുകയാണ് താരം.

”യുഡിഎഫ് പണിതാൽ പാലത്തിന് കമ്പിയില്ല, ഇനി എൽഡിഎഫ് പണിതാൽ സ്കൂളിന് സിമന്റില്ല” എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരിയ്ക്കുന്നത്.

ബിജെപി പ്രചരണ പരിപാടികളിൽ സജീവമാണ് നടൻ കൃഷ്ണകുമാർ, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് താരം പ്രചരണ പരിപാടികളിൽ ശക്തമായ ഭാഷയിൽ കത്തിക്കയറുന്നത്.

പ്രചാരണ രംഗത്ത് ബിജെപിയുടെ ശക്തരായ നേതാക്കളുടെ സാന്നിധ്യം പോരാട്ടവീര്യം കടുപ്പിക്കുന്നു. NDA ക്ക്‌ അനുകൂലമായ അത്ഭുതകരമായ ഒരു വിജയം തിരുവനന്തപുരത്തുണ്ടാകുമെന്ന് മുന്‍ പ് കൃഷ്ണകുമാർ പറഞ്ഞിരുന്നു.

https://www.facebook.com/actorkkofficial/posts/228257361982293

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!