Wednesday, December 18
BREAKING NEWS


മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കൂടുതൽ ഊർജ്ജം, രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചിയിൽ നിർമ്മിച്ചേക്കും Make in India

By sanjaynambiar

Make in India മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യം തദ്ദേശീയമായി നിർമ്മിക്കുന്ന രണ്ടാമത്തെ വിമാനവാഹിനിക്കപ്പലും കൊച്ചിൻ ഷിപ്പിയാർഡിൽ നിർമ്മിക്കാൻ സാധ്യത. ഇതിനായി നാവികസേന തയ്യാറാക്കിയ ശുപാർശ പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം തീരുമാനം അറിയിക്കുന്നതാണ്. ഇൻഡിജീനീയസ് എയർക്രാഫ്റ്റ് ക്യാരിയർ-2 എന്നാണ് രണ്ടാം വിമാനവാഹിനി കപ്പൽ അറിയപ്പെടുക.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കൊച്ചിൻ ഷിപ്പിയാർഡിലാണ് നിർമ്മിച്ചത്. ഐഎൻഎസ് വിക്രാന്ത് നിർമ്മിച്ചതോടെ, കൊച്ചിൻ ഷിപ്പിയാർഡിന് വലിയ രീതിയിലുള്ള അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ വിമാനവാഹിനിക്കപ്പലും കൊച്ചിയിൽ നിർമ്മിക്കുക എന്ന തീരുമാനത്തിലേക്ക് നാവികസേന എത്തിയത്. നിലവിൽ, ഐഎൻഎസ് വിക്രാന്തിന്റെ പ്രവർത്തനം വിശാഖപട്ടണത്ത് ഏകീകരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!