Sunday, December 22
BREAKING NEWS


‘ഇപി പച്ചയായ ഒരു മനുഷ്യൻ; പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകൂ’; പി സരിൻ

By ഭാരതശബ്ദം- 4

ഇപി ജയരാജന്റെ ആത്മകഥയിലെ പരാമർശങ്ങളിൽ പ്രതികരണവുമായി പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ. പുറത്ത് വന്ന പ്രസ്താവനകൾ ഇപി ജയരാജൻ നിഷേധിച്ചു എന്നാണ് മനസിലാക്കുന്നതെന്ന് പി സരിൻ പറയുന്നു. ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു എന്നാണ് മനസിലാക്കുന്നതെന്ന് സരിൻ പ്രതികരിച്ചു. ഏതെങ്കിലും തെറ്റിധാരണയുടെ പേരിൽ തനിക്കെതിരെ പരാമർശം ഉണ്ടായെങ്കിൽ അത് പരിശോധിക്കാമെന്ന് സരിൻ വ്യക്തമാക്കി.

പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകുവെന്ന് പി സരിൻ പറഞ്ഞു. ഇപി ജയരാജൻ പച്ചയായ ഒരു മനുഷ്യൻ ആണ്. ഇപി വിഷയം ചർച്ചയാക്കണം എന്നുണ്ടെങ്കിൽ ചർച്ചയാക്കിക്കോളൂവെന്ന് അദ്ദേഹം പറഞ്ഞു. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിലും അതൃപ്തിയുണ്ടെന്നാണ് ഇപിയുടെ ആത്മകഥയിൽ പറയുന്നത്.

അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോൾ പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയെ കുറിച്ചും ചർച്ച ചെയ്യണമെന്നാണ് ഇപി ജയരാജൻ ആത്മകഥയിൽ പറയുന്നത്. തലേദിവസം വരെ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷയിൽ ആയിരുന്നു സരിൻ. അത് നടക്കാതായപ്പോഴാണ് ഇരട്ടി വെളുക്കും മുമ്പേ മറുകണ്ടം ചാടിയത്. ശത്രുപാളയത്തിലെ വിള്ളൽ മുതലെടുക്കണം എന്നത് നേര്. പല ഘട്ടത്തിലും അത് പ്രയോജനപ്പെട്ടിട്ടുമുണ്ട്. എന്നാൽ വയ്യാവേലിയായ സന്ദർഭങ്ങളും നിരവധിയാണ്. പി വി അൻവർ അതിലൊരു പ്രതീകം. സ്ഥാനമാനങ്ങൾക്ക് വേണ്ടി വരുന്നവരെ കുറിച്ച് ആലോചിച്ചു വേണം തീരുമാനമെടുക്കാൻ. സമാനമായി സരിനെ സ്ഥാനാർത്ഥിയാക്കിയത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെയെന്ന് ഇപി ജയരാജൻ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!