Thursday, December 19
BREAKING NEWS


‘സ്വകാര്യ ഭൂമികളിൽ ചിലത് പൊതുസ്വത്ത്’; 1978 ലെ വിധിയോട് വിയോജിച്ച് ഭൂരിപക്ഷം, ഭിന്ന വിധിയെഴുതിയത് 2 പേർ

By ഭാരതശബ്ദം- 4

ദില്ലി: സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതു സ്വത്താണെന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കിയത് ഭൂരിപക്ഷ നിലപാടോടെ. എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാൻ അനുവദിക്കുന്ന 1978ലെ കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി റദ്ദാക്കി. 1978ലെ വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ് നിലനിൽക്കില്ലെന്ന് ഭരണഘടനാ ബഞ്ചിലെ ഏഴ് പേർ നിലപാടെടുത്തപ്പോൾ രണ്ട് പേർ ഭിന്നവിധിയെഴുതി.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ബിവി നാഗരത്‌ന, സുധാൻഷു ധൂലിയ, ജെ ബി പർദിവാല, മനോജ് മിശ്ര, രാജേഷ് ബിന്ദാൽ, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ഒമ്പതംഗ ബെഞ്ചിൽ ഭൂരിപക്ഷവും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിയോട് പൂർണ്ണമായും യോജിച്ചു. ബെഞ്ചിലെ അംഗമായ സുധാന്‍ഷു ദുലിയ എന്നിവരാണ് ഭൂരിപക്ഷ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി ഭിന്നവിധി എഴുതിയത്.

എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് വിധിച്ച സുപ്രീം കോടതി
സ്വകാര്യ ഭൂമികളില്‍ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും  നിരീക്ഷിച്ചു.  ഭരണഘടനയുടെ അനുച്ഛേദം 39 (ബി) പ്രകാരം എല്ലാ സ്വകാര്യ സ്വത്തുകളും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാന്‍ ആകുമെന്ന 1978-ലെ വിധി റദ്ദാക്കിക്കൊണ്ടാണ് ഒമ്പതംഗ ബെഞ്ചിന്റെ സുപ്രധാമായ വിധി പ്രസ്താവം.

സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍ നിലവിലെ സാഹചര്യത്തില്‍ പിന്തുടരാന്‍ കഴിയില്ലെന്നാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയത്.  1960-കളിലും 1970-കളിലും സോഷ്യലിസ്റ്റ് സാമ്പത്തിക ചിന്താഗതിയിലായിരുന്നു രാജ്യം. എന്നാൽ 1990-കള്‍ക്ക് ശേഷം വിപണി കേന്ദ്രീകൃത സാമ്പത്തിക മാതൃകയിലേക്ക് രാജ്യം കടന്നെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിയില്‍ നിരീക്ഷിക്കുന്നു. വികസ്വര രാജ്യമെന്ന നിലയില്‍ ഓരോ ഘട്ടത്തിലുമുള്ള വെല്ലുവിളികള്‍ നേരിടാനാണ് സാമ്പത്തിക മേഖലയിലെ ഈ മാറ്റമെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിശദീകരിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!