Monday, December 23
BREAKING NEWS


‘കുറ്റവാളികൾക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ല, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്ന നടപടി തുടരും’; മുഖ്യമന്ത്രി

By ഭാരതശബ്ദം- 4

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാരെ പിരിച്ചുവിടുന്ന നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ യജമാനൻമാരായി പെരുമാറുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കേരളപ്പിറവിയുടേയും പൊലീസ് രൂപീകരണത്തിന്റെയും ഭാഗമായുള്ള പൊലീസ് പരേഡിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കുറ്റവാളികൾക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ലെന്ന് പ്രവൃത്തികൊണ്ട് തെളിയിച്ച സർക്കാരാണിതെന്ന് ഓർമപ്പെടുത്തിയ മുഖ്യമന്ത്രി ആ നടപടി ഇനിയും തുടരുമെന്ന് വ്യക്തമാക്കി. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 108 പേരെ പിരിച്ചുവിട്ട സർക്കാരാണിത്.അവമതിപ്പ് സൃഷ്ടിക്കുന്നവരെ കണ്ടെത്താൻ കർശന നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ യജമാനൻമാരാണെന്ന ചിന്തയോടെ പെരുമാറുന്ന പൊലീസുകാർ ഇപ്പോഴുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരക്കാർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തിരുവനന്തപുരം പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ നടന്ന പോലീസ് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളും വിതരണം ചെയ്തു.237 ഉദ്യോഗസ്ഥർക്കാണ് പോലീസ് മെഡൽ ലഭിച്ചത്. തൃശൂർ പൂരം കലക്കലിൽ ഉൾപ്പടെ അന്വേഷണം നേരിടുന്നതിനാൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ADGP എം.ആർ അജിത് കുമാറിന് മെഡൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നൽകുന്നത് തൽക്കാലത്തേക്ക് തടഞ്ഞുവച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!