Wednesday, December 18
BREAKING NEWS


ജർമ്മനിയിലെ ബസിൽ പാട്ടുപാടിയും കയ്യടിച്ചും ബഹളംവച്ച് ഇന്ത്യക്കാർ

By ഭാരതശബ്ദം- 4

ഓരോ നാട്ടിലും ഓരോ സംസ്കാരമാണ്. ഇന്ത്യക്കാരുടേത് കുറച്ചുകൂടി നിറങ്ങളും ശബ്ദവും ആഘോഷങ്ങളും ഒക്കെ നിറഞ്ഞ സംസ്കാരമാണ്. ഏത് പൊതുവിടത്തിൽ പോയാലും ഇത് കാണാം. എന്നാൽ, മറ്റ് രാജ്യത്തിലുള്ളവർക്ക് അത് അം​ഗീകരിക്കാൻ സാധിക്കണമെന്നില്ല.

ഇന്ന് ഇന്ത്യയിൽ നിന്നും ഒരുപാട് പേർ പലപല ആവശ്യങ്ങൾക്കായി വിദേശത്തേക്ക് കുടിയേറുന്നുണ്ട്. ചിലരൊക്കെ പൗരത്വം നേടി അവിടങ്ങളിൽ സ്ഥിരതാമസവുമാക്കുന്നുണ്ട്. ഇന്ത്യക്കാരെ കുറിച്ചുള്ള പ്രധാന പരാതിയാണ് നേരവും കാലവും പരിസരവുമൊന്നും ​ഗൗനിക്കാതെയുള്ള ബഹളം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത് @SaoirseAF എന്ന യൂസറാണ്. വീഡിയോയിൽ കാണുന്നത് ജർമ്മനിയിൽ നിന്നുള്ള ഒരു ബസിനകത്തെ കാഴ്ചകളാണ്. ഇന്ത്യക്കാരായ ഒരുകൂട്ടം യുവാക്കൾ അതിൽ നിന്നും ഉറക്കെ പാടുന്നതും കയ്യടിച്ച് ആസ്വദിക്കുന്നതും ഒക്കെയാണ് വീഡിയോയിൽ കാണാനാവുന്നത്. അതിൽ ശാന്തമായി ഇരുന്ന് പോകുന്നവരെയാകെ അസ്വസ്ഥരാക്കുന്നതാണ് ഇവരുടെ പ്രകടനം.

വേറെയും കുറച്ചുപേർ ബസിലുണ്ട്. അതിൽ ഇന്ത്യക്കാർ അല്ലാത്തവരും ഉണ്ട്. അവരുടെ മുഖത്ത് അസ്വസ്ഥത തെളിയുന്നതും കാണാം. എന്നാൽ, യുവാക്കൾ അതൊന്നും ശ്രദ്ധിക്കാതെ പാട്ടുപാടുന്നതും ആസ്വദിക്കുന്നതും ഒക്കെ തുടരുകയാണ്.

‘ഈ വീഡിയോ ജർമ്മൻ പബ്ലിക് ട്രാൻസ്പോർട്ടിൽ നിന്നും ചിത്രീകരിച്ചതാണെന്ന് അവർ പറയുന്നു. ഈ ശബ്ദമുണ്ടാക്കുന്ന ഗുണ്ടകളെ ജർമ്മനി കണ്ടെത്തുമെന്നും ജർമ്മനിയിൽ നിൽക്കാനുള്ള അവരുടെ അനുമതികൾ റദ്ദാക്കുക മാത്രമല്ല, അവരെ എന്നെന്നേക്കുമായി നിരോധിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!