Stalin ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ തോറ്റാൽ ജില്ലാ സെക്രട്ടറിമാരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്റെ മുന്നറിയിപ്പ്. ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു സ്റ്റാലിന്റെ മുന്നറിയിപ്പ്. “പ്രവർത്തിക്കുക അല്ലെങ്കിൽ നശിക്കുക. മുതിർന്നവരായാലും ജില്ലാ സെക്രട്ടറിമാരെ മാറ്റാൻ മടിക്കില്ല. മുഖ്യമന്ത്രിയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച സന്ദേശമായിരുന്നു അത്“ മന്ത്രി കൂടിയായ ജില്ലാ സെക്രട്ടറി പറഞ്ഞു.
വ്യക്തികളുടെ വിജയത്തേക്കാൾ പാർട്ടിയുടെ വിജയമാണ് പ്രധാനമെന്ന് സ്റ്റാലിൻ പറഞ്ഞു. ഡിഎംകെയെയും സഖ്യത്തെയും പിന്തുണയ്ക്കാൻ ജനങ്ങൾ തയ്യാറാണെന്നും അവരുടെ പിന്തുണ വോട്ടാക്കി മാറ്റേണ്ടത് നേതാക്കളുടെയും പ്രവർത്തകരുടെയും കടമയാണെന്നും സ്റ്റാലിൻ പറഞ്ഞു. “2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നമ്മൾ 39 സീറ്റുകൾ നേടി. ഇത്തവണ 40 സീറ്റുകളും തൂത്തുവാരണം. ഇത് യാഥാർത്ഥ്യമാക്കാൻ നിങ്ങൾ ആസൂത്രണം ചെയ്യുക, കഠിനാധ്വാനം ചെയ്യുക” സ്റ്റാലിൻ നിർദേശിച്ചു.
Also Read: https://www.bharathasabdham.com/154-gandhi-sculptures-were-prepared-on-the-154th-gandhi-jayanti/
ആൽവാർപെട്ടിലുള്ള വസതിയിൽനിന്നു വിഡിയോ കോൺഫറൻസിങ് വഴിയാണു മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്. വടക്കൻ ജില്ലകളിൽ അടക്കമുള്ള 7 ജില്ലാ സെക്രട്ടറിമാരുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും സ്റ്റാലിൻ ചൂണ്ടി. പ്രവർത്തനം മെച്ചപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്റ്റാലിൻ നിർദേശം നൽകി. ആറു മാസം മുമ്പ് ഡിഎംകെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും എല്ലാ മണ്ഡലങ്ങളിലും പ്രവർത്തകരെ നിയമിച്ചതായും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. “ഞങ്ങൾ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പരിശീലനക്യാമ്പുകളിൽ നിന്ന് മനസിലായിക്കിയത് പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ വിജയം നേടാൻ കഴിയും” സ്റ്റാലിൻ പറഞ്ഞു.