Wednesday, December 18
BREAKING NEWS


5 ജില്ലകളില്‍ യെലോ അലര്‍ട്; സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും Yellow alert

By sanjaynambiar

Yellow alert സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഉയർന്ന തിരമാലകൾ , ഇടിമിന്നൽ എന്നിവക്കുള്ള ജാഗ്രതാ നിർദേശവും നിലവിലുണ്ട്.

Also Read : https://www.bharathasabdham.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-isro-said/

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസവും രാത്രി മലയോര മേഖലയിൽ പെയ്ത കനത്തമഴയില്‍ മണ്ണിടിഞ്ഞും മരം കടപുഴകി വീണും നാശനഷ്ടങ്ങളുണ്ടായി. മഴ മുന്നറിയിപ്പിനെ തുടർന്ന് ദുരന്തങ്ങൾ തടയുന്നതിനായി ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.


അതേസമയം, കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ ഒരുക്കങ്ങൾ നടത്തിയ ഒരു പാടശേഖരത്തിൽ കൂടി മടവീണു. ഒട്ടനവധി പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. ശക്തമായ മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും വേലിയേറ്റത്തിലും ജലനിരപ്പുയർന്നതോടെയാണ് മടവീഴ്ച ഭീഷണി. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ 300 ഏക്കർ വിസ്തൃതിയുള്ള പെരുമാനിക്കാരി വടക്കേത്തൊള്ളായിരം പാടശേഖരത്തിലാണു മട വീണത്.

പുഞ്ചകൃഷിക്കായി ട്രാക്ടർ ഉപയോഗിച്ചു നിലം ഉഴുതുമറിച്ചു നിലയെടുക്കൽ ജോലികൾ അവസാനഘട്ടത്തിലെത്തിയപ്പോഴാണു മടവീഴ്ച. മടവീഴ്ചയെത്തുടർന്ന് 10 മീറ്ററോളം നീളത്തിൽ പുറംബണ്ട് ഒലിച്ചുപോയി. മട തടയാനുള്ള ശ്രമം കർഷകർ നടത്തിയെങ്കിലും വിജയിച്ചില്ല. പാടത്ത് പൂർണമായും വെള്ളം നിറഞ്ഞു. ഒന്നര വർഷം മുൻപു പാടശേഖരത്തിൽ മടവീണിരുന്നു.

പാടശേഖരസമിതി ലക്ഷങ്ങൾ മുടക്കി മടകുത്തിയെങ്കിലും സർക്കാർ അനുവദിച്ചിരുന്ന തുക പാടശേഖരസമിതിക്ക് ഇതുവരെ കിട്ടിയിട്ടില്ല. കാവാലം കൃഷിഭവൻ പരിധിയിലെ മംഗലം മാണിക്യമംഗലം പാടശേഖരത്തിൽ പുറംബണ്ടിന് വിള്ളൽ വീണ് പാടശേഖരത്തിലേക്കു വെള്ളം കയറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!