Monday, January 13
BREAKING NEWS


മമ്മൂട്ടിയുടെ ബോക്‌സ്ഓഫീസ് വേട്ട; ‘കണ്ണൂർ സ്ക്വാഡ്’ രണ്ട് ദിവസം കൊണ്ട് നേടിയത് 12 കോടി Kannur Squad

By sanjaynambiar

Kannur Squad മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോണി ഡേവിഡ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്റിറില്‍ തുടരുകയാണ്. പ്രതികൂല കാലവസ്ഥയിലും ചിത്രം സ്വീകരിക്കപ്പെടുന്നത് മലയാള സിനിമാ ഇന്‍ഡസ്ട്രിക് ആശ്വാസകരമാണ്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിറപ്രവർത്തകർ. ചിത്രം വേള്‍ഡ് വൈഡായി 12.1 കോടി നേടിയെന്ന് അണിയറപ്രവർത്തകർ പറയുന്നു.

ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്കും അണിയറപ്രവർത്തകർ നന്ദി പറഞ്ഞു.

Also Read : https://www.bharathasabdham.com/petrol-pumps-in-kannur-district-will-be-closed-today/

വ്യാഴാഴ്ച്ച ദിവസം റിലീസ് ചെയ്ത ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയത് 2.40 കോടിയാണ്. എന്നാൽ രണ്ടാം ദിവസത്തിലെത്തിയപ്പോൾ 2.75 കോടിയിലേക്ക് കളക്ഷൻ ഉയർന്നു. ഇതോടെ 5.15 കോടിയാണ് ചിത്രം ഇന്നലെ വരെ കേരളത്തിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!