Petrol pumps ഇന്ന് രാവിലെ 6 മണിക്ക് തുടങ്ങി നാളെ രാവിലെ 6 മണി വരെ 24 മണിക്കൂറാണ് പെട്രോള്‍ പമ്ബുകള്‍ അടച്ചിടുന്നത്.
ജില്ലാ പെട്രോളീയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. കുറഞ്ഞ വിലയ്ക്ക് മാഹിയില്‍ നിന്നും കര്‍ണാടകയിലെ വിരാജ്പേട്ടയില്‍ നിന്നും ഇന്ധനം കണ്ണൂരിലെത്തിച്ച് വില്‍പന നടത്തുന്നുവെന്നാണ് പമ്ബുടമകള്‍ പറയുന്നത്. നിരവധി തവണ പരാതി നല്‍കിയിട്ടും ജില്ലാ അതിര്‍ത്തികളില്‍ കാര്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്നും സമരക്കാര്‍ ആരോപിക്കുന്നു.
ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പമ്ബുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്.