India ബിജെപിക്കെതിരേ രൂപംകൊണ്ട പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഏകോപനത്തിനായി രൂപീകരിച്ച സമിതിയിലേക്ക് സിപിഎം പ്രതിനിധിയെ അയയ്ക്കില്ല.
Also Read : https://www.bharathasabdham.com/love-jihad-a-children-beat-up-the-young-woman/
തീരുമാനങ്ങളെടുക്കാൻ മുന്നണിയില്‍ നേതാക്കള്‍ ഉണ്ടാകുന്പോള്‍ അതിനുള്ളില്‍ മറ്റൊരു സംഘടനാ സംവിധാനം വേണ്ടതില്ലെന്നാണ് ഡല്‍ഹിയില്‍ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ തീരുമാനം.
സെപ്റ്റംബര്‍ ഒന്നിനുരൂപീകരിച്ച 14 അംഗ ഏകോപന സമിതിയിലേക്ക് സിപിഎം മാത്രമാണ് പ്രതിനിധിയുടെ പേര് നല്‍കാതിരുന്നത്. കാന്പയിൻ കമ്മിറ്റി, മീഡിയ കമ്മിറ്റി തുടങ്ങിയവയിലേക്ക് സിപിഎം പ്രതിനിധികളുടെ പേരുകള്‍ നേരത്തേ നല്‍കിയിരുന്നു.
അതേസമയം, ഇന്ത്യ മുന്നണി വിപുലീകരിക്കുന്നതിനും ജനങ്ങളിലെ വലിയൊരു വിഭാഗത്തെ ആകര്‍ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കാൻ പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു.
ബിജെപിക്കെതിരേ രാജ്യവ്യാപമായി ജനങ്ങളെ സംഘടിപ്പിച്ച് പൊതുപരിപാടികള്‍ നടത്തണമെന്ന പട്നയിലും മുംബൈയിലും ബംഗളൂരുവിലും നടന്ന ഇന്ത്യ മുന്നണി യോഗത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടിന് പൊളിറ്റ് ബ്യുറോ അംഗീകാരം നല്‍കി.