Thursday, December 19
BREAKING NEWS


പുതിയ നിപ കേസുകൾ ഒന്നുമില്ല- ആരോഗ്യമന്ത്രി Health Minister

By sanjaynambiar

Health Minister കോഴിക്കോട് ജില്ലയിൽ പുതിയ നിപ കേസുകൾ ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഹൈറിസ്ക്കിലുള്ള 94 പേരുടെ സാമ്പിൾ നെഗറ്റീവാണെന്നും ഇതുവരെ 6 എണ്ണം മാത്രമാണ് പോസിറ്റീവായിട്ടുള്ളതെന്നും നിപ അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു.

‘2 സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളജിലും പോസിറ്റീവ് ആയവർ ചികിൽസയിൽ കഴിയുന്നുണ്ട്. അവരൊക്കെ സ്റ്റേബിൾ ആണ്. ക്രിറ്റിക്കൽ ആയിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

Also Read : https://www.bharathasabdham.com/indian-railways-to-launch-vande-bharat-sleeper-train-and-vande-metro/

ജില്ലയിൽ ഇൻഡക്സ് കേസ് സോഴ്സ് ഐഡന്റിഫിക്കേ ഷൻ നടക്കുകയാണ്. അതിന് വേണ്ടി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ടവർ ലൊക്കേഷൻ അടക്കം പരിശോധിക്കുന്നുണ്ട്. കൂടുതൽ ആംബുലൻസുകൾ സ്രവ ശേഖരണ ത്തിനായി നിയോഗിക്കും. മറ്റ് ജില്ലകളിലുള്ളവരുടെ സാമ്പിൾ ഇന്ന് പരിശോധിക്കും’, മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!