Wednesday, December 18
BREAKING NEWS


സഹതടവുകാര്‍ക്ക് പരാതി: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി Greeshma Sharon

By sanjaynambiar

Greeshma Sharon ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്.

Also Read : https://www.bharathasabdham.com/nipha-virus-nippa-1080-people-on-contact-list-297-people-in-high-risk-list/

സഹതടവുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു ഗ്രീഷ്മ കഴിഞ്ഞിരുന്നത്. ഗ്രീഷ്മയടക്കം രണ്ട് തടവുകാരെയാണ് ജയിലില്‍ നിന്നും മാറ്റിയിരിക്കുന്നത്.

വിവാഹം ഉറപ്പിച്ചിട്ടും ഷാരോണ്‍ പ്രണയത്തില്‍ നിന്നും പിന്മാറാതെ വന്നതോടെയാണ് ഗ്രീഷ്മ ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. കടയില്‍ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയില്‍ നെയ്യൂര്‍ സിഎസ്‌ഐ കോളജിലെ ശുചിമുറിയില്‍ വച്ച്‌ 50 ഡോളോ ഗുളികകള്‍ പൊടിച്ച്‌ കലര്‍ത്തി പിന്നീട് ഷാരോണിന് കുടിക്കാൻ നല്‍കി ആയിരുന്നു ആദ്യം വധശ്രമം. എന്നാല്‍, കയ്പ് കാരണം ഷാരോണ്‍ ജ്യൂസ് തുപ്പിക്കളഞ്ഞതോടെ ആ ശ്രമം ഉപേക്ഷിച്ചു.

Also Read : https://www.bharathasabdham.com/viral-vlogger-mallu-traveler/

പിന്നീട് കുഴുത്തുറ പഴയ പാലത്തില്‍ വച്ചും ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലര്‍ത്തിയ മാങ്ങാ ജ്യൂസ് നല്‍കി വധിക്കാൻ ശ്രമമുണ്ടായി. ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നല്‍കി ഷാരോണിനെ കൊലപ്പെടുത്തിയത്.

ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത് ഡോക്ടറുടെ മൊഴിയാണ്. ഛര്‍ദിയില്‍ നീലകലര്‍ന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളില്‍ച്ചെന്നതെന്ന് വ്യക്തമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!