Monday, December 23
BREAKING NEWS


പുരാവസ്തു തട്ടിപ്പിലെ ഗൂഢാലോചനാ കേസ്, ഐ ജി ലക്ഷ്മണന്‍ അറസ്റ്റില്‍ IG Lakshman 

By sanjaynambiar

IG Lakshman  മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് ഗൂഢാലോചനാ കേസില്‍ ഐ ജി ലക്ഷ്മണ്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലുകള്‍ക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം ജാമ്യം നല്‍കി വിട്ടയച്ചു.

മോൻസൻ മാവുങ്കല്‍ ഉള്‍പ്പെട്ട കോടികളുടെ സാമ്ബത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്മണ്‍ എന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

മോൻസൻ കേസ് ആദ്യം വന്നപ്പോള്‍ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തെങ്കിലും ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നില്ല. എന്നാല്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് ഐജി ലക്ഷ്ണമണിനെയും പ്രതിയാക്കിയത്. എന്നാല്‍ മോൻസനുമായി ബന്ധമുണ്ടായിരുന്ന മുൻ പൊലീസ് മേധാവിക്കെതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

നേരത്തെ, ചോദ്യം ചെയ്യാൻ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യ പ്രശ്നം ചൂണ്ടികാട്ടി ഹാജരാകുന്ന ഐജി ലക്ഷ്മണ്‍, ഒടുവില്‍ വ്യാജ മെഡിക്കല്‍ സ‍ര്‍ട്ടിഫിക്കറ്റെന്ന സംശയമടക്കം അന്വേഷണ സംഘം ഉയര്‍‍ത്തിയതോടെയാണ് ചോദ്യംചെയ്യലിനെത്തിയത്.

തിരുവനന്തപുരത്ത് മികച്ച ആയുര്‍വേദ ആശുപത്രി ഉണ്ടായിരിക്കെ, വെള്ളായണിയിലെ ഡിസ്‌പെൻസറിയിലാണ് ഐജി ചികിത്സക്ക് പോയിരുന്നത്. ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന് പിന്നാലെ അന്വേഷണ സംഘം ആരോപിച്ചു. മെഡിക്കല്‍ രേഖയിലടക്കം സംശയം പ്രകടിപ്പിച്ച്‌ അന്വേഷണ സംഘം രംഗത്തെത്തിയതോടെയാണ് ചോദ്യം ചെയ്യലുമായി സഹകരിക്കാൻ ഐജി തയ്യാറായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!