Monday, December 23
BREAKING NEWS


ഗ്രാമീണ അന്തരീക്ഷത്തിൽ നർമ്മത്തിൽ ചാലിച്ച കഥയുമായി ‘ചിലർ അങ്ങനെയാണ്’ Malayalam Cenima

By sanjaynambiar

Malayalam Cenima ന്യൂ ആർട്സ് ക്രിയേഷൻസിൻ്റെ ബാനറിൽ ഒരു കൂട്ടം യുവാക്കൾ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ “ചിലർ അങ്ങനെയാണ് ‘ എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു. ചലച്ചിത്ര .സാംസ്ക്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത നടനും നിർമ്മാതാവുമായ കണ്ണങ്കൈ കുഞ്ഞിരാമൻ ഭദ്രദീപം തെളിയിച്ചു.

ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിലെ നർമ്മത്തിൽ ചാലിച്ച ഈ ചിത്രത്തിൻ്റെ കഥയും തിരക്കഥയും മാധവൻ കൊല്ലമ്പാറ തയ്യാറാക്കിയിരിക്കുന്നു.”നാലും ആറും പത്ത് “, “നീ” എന്നീ ചിത്രങ്ങൾക്ക് ശേഷം പി.ടി.ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

പ്രമുഖ താരങ്ങൾക്കൊപ്പം ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു. ക്യാമറ: അഭിജിത്ത്, ഗാനരചന രാഘവൻ കക്കാട്ട്സംഗീതം: ഉണ്ണി വീണാലയം, ഗായകർ: ഉണ്ണി മേനോൻ, ശില്പ, ചമയം: റഷീദ് കോഴിക്കോട്, പ്രൊ. കൺട്രോളർ: ഹരി വെഞ്ഞാറമൂട്, .അസോ. ഡയരക്ടർ: സന്ദീപ് അജിത്കുമാർ. സംവിധാന സഹായി: സുരേഷ് പനങ്ങാട്. ഫിനാൻസ് കൺട്രോളർ: സുമ. കോസ്റ്റ്യുംസ്.. ബിനു പുളിയറക്കോണം. സാങ്കേതിക സഹായം: രമേശൻ കരിവെള്ളൂർ, സുനിൽ ചെമ്പ്ര കാനം, പി.ആർ.ഓ.എം.കെ .ഷെജിൻ. ഒക്ടോബർ അവസാന വാരം കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചിത്രീകരണമാരംഭിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!