Sunday, December 22
BREAKING NEWS


ഇനി ഒരേസമയം 100 ഇമേജ് വരെ ഷെയർ ചെയ്യാം ; അപ്ഡേറ്റുമായി വാട്ട്സാപ്പ്

By sanjaynambiar

WhatsApp ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ് . ഡെസ്ക്ടോപ്പ് പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയത്. ഹൈക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്.

കമ്പനി അതിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾക്കായി സമാനമായ ഒരു അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 

ഐഒഎസിനായി വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 23.3.0.75 പുറത്തിറക്കുകയാണെന്ന് ഫീച്ചർ ട്രാക്കറായ വാബെറ്റ്ഇൻഫോ  റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ചാറ്റിൽ ഒരേ സമയം 30 മീഡിയ ഫയലുകൾ വരെ പങ്കിടാനേ നിലവിൽ ആപ്പ് അനുവദിക്കൂ. ഇതിനാണ് മാറ്റം വരുന്നത്.

ചില വാട്ട്‌സ്ആപ്പ് ബീറ്റ ടെസ്റ്ററുകളിൽ ഉയർന്ന എണ്ണം ഫയൽ ഷെയറിങ് ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. മാത്രമല്ല ഇത് മറ്റ് ഉപയോക്താക്കൾക്ക് ഉടൻ ലഭ്യമാക്കിയേക്കും.

പുതിയ അപ്ഡേറ്റ് അനുസരിച്ച് അയയ്‌ക്കേണ്ട ഫോട്ടോകളുടെ ക്വാളിറ്റി തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് കഴിയും. കൂടാതെ, ഫീച്ചർ ട്രാക്കർ അനുസരിച്ച് ഉപയോക്താക്കൾക്ക് ഓട്ടോമാറ്റിക്, മികച്ച നിലവാരം, ഡാറ്റ സേവർ ഓപ്ഷനുകളിൽ നിന്നും തിരഞ്ഞെടുക്കാം.

നേരത്തെ സ്റ്റാറ്റസിൽ പുതിയ അപ്ഡേറ്റുമായി ആപ്പ് എത്തിയിരുന്നു. വോയ്‌സ് സ്റ്റാറ്റസിലേക്കുള്ള പ്രൈവസി സെറ്റിങ്സ്,  സ്റ്റാറ്റസുകൾക്ക് റിപ്ലൈ ആയി നല്കുന്ന ഇമോജി റിയാക്ഷനുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ ലിങ്ക് പ്രിവ്യൂകൾ എന്നിവ ഉൾപ്പെട്ടതാണ് പുതിയ അപ്ഡേറ്റ്.

വരും ആഴ്ചകളിൽ ഈ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഓരോ തവണ പോസ്റ്റുചെയ്യുമ്പോഴും അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ആർക്കൊക്കെ കാണാനാകുമെന്ന്  തീരുമാനിക്കാന് പുതിയ സ്വകാര്യത ഓപ്ഷൻ ഉപയോക്താക്കളെ അനുവദിക്കും.

30 സെക്കൻഡ് വരെയുള്ള വോയ്‌സ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടാനുള്ള കഴിവും ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇമോജി ഉപയോഗിച്ച് സ്റ്റാറ്റസ് അപ്‌ഡേറ്റുകളോട് റിയാക്ട് ചെയ്യാനും കഴിയും. 

വാട്ട്‌സ്ആപ്പിന്റെ ഒരു ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, വോയ്‌സ് സ്റ്റാറ്റസ് ഷെയർ ചെയ്യാനും, പുതിയ സ്റ്റാറ്റസ് പ്രൊഫൈൽ റിംഗുകൾ, സ്റ്റാറ്റസിനെക്കുറിച്ചുള്ള ലിങ്ക് പ്രിവ്യൂ, കൂടുതൽ വിപുലമായ സ്വകാര്യത ഓപ്‌ഷൻ എന്നിവ ഉൾപ്പെടെയുള്ള അഞ്ച് പുതിയ സവിശേഷതകളും അപ്ഡേറ്റുകളും വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് ആഡ് ചെയ്യാനും കഴിയും.

ഒരു സ്റ്റാറ്റസ് ഇടുമ്പോൾ അവരുടെ സ്വകാര്യതാ സെറ്റിങ്സ് അപ്‌ഡേറ്റ് ചെയ്യാനും ഓരോ തവണ അപ്‌ഡേറ്റ് ചെയ്യുമ്പോഴെല്ലാം ആർക്കൊക്കെ അവരുടെ സ്റ്റാറ്റസ് കാണാനാകുമെന്ന് സെലക്ട് ചെയ്ത്  പുതിയ സ്വകാര്യത ഓപ്ഷൻ സെറ്റ് ചെയ്യാനും ഉപയോക്താക്കൾക്ക് കഴിയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!