Monday, December 23
BREAKING NEWS


മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തു

By sanjaynambiar
sivasankar-gold-smugg-bccl

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇഡി നടപടി. കസ്റ്റംസ്, ഇഡി കേസുകളിലെ മുൻകൂർ ജാമ്യ ഹർജികളായിരുന്നു നേരത്തെ ഹൈക്കോടതി തള്ളിയത്.

കോടതി ഉത്തരവിന് പിന്നാലെ തന്നെ ഇഡി ഉദ്യോഗസ്ഥർ ശിവശങ്കർ ചികിത്സയിൽ കഴിയുന്ന വഞ്ചിയൂരിലെ ആശുപത്രിയിലേക്കെത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇഡിയുടെ വാഹനത്തിൽ ശിവശങ്കറിനെ കൊണ്ടുപോയിരിക്കുകയാണ്.

Also Read : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞ് തന്നെ; മരണസംഖ്യ 1.20 ലക്ഷമായി

സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം അംഗീകരിച്ചായിരുന്നു കോടതി ജാമ്യഹർജി തള്ളിയത്. ചാറ്റേര്‍ഡ് അക്കൗണ്ടുമായി നടത്തിയ വാട്‌സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് കോടതിയിൽ ഹാജരാക്കിയതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.

അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നും പല ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നില്ലെന്നും കസ്റ്റംസും ഇഡിയും കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ ശിവശങ്കർ ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ചെന്നും കസ്റ്റംസ് പറഞ്ഞു. ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്.

 

 

 

അൺലോക്ക് 5 നീട്ടി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

 

Content retrieved from: https://malayalam.samayam.com/latest-news/kerala-news/kerala-court-dismisses-anticipatory-bail-pleas-of-ias-officer-m-sivasankar-in-gold-smuggling-case/articleshow/78905227.cms.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!