പ്രത്യേക ലേഖകന്‍
തിരുവല്ല: കോണ്‍ഗ്രസിന്റെ ബ്യൂട്ടി സ്ഥാനാര്‍ത്ഥി വിബിത ബാബുവിനെതിരെ നടക്കുന്ന കേസും വഴക്കും വിവാദമാകുമ്പോള്‍ സത്യം ബഡ്സ് മീഡിയയോട് വെളിപ്പെടുത്തി രംഗത്തെത്തുകയാണ് വിബിത ബാബു.
സാമ്പത്തിക തട്ടിപ്പ് കേസിലാണ് വിബിതയ്ക്കെതിരെ തിരുവല്ല പൊലീസില്‍ അമേരിക്കയില്‍ താമസമാക്കിയ കോട്ടയം കടുത്തുരുത്തി പൂഴിക്കോല്‍ ജീസസ് ഭവനില്‍ മാത്യു സി. സെബാസ്റ്റ്യന്‍ (75) പരാതി നല്‍കിയിരിക്കുന്നത്.
പല തവണയായി വിബിതയും പിതാവും തന്റെ കൈയ്യില്‍ നിന്ന് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി.
എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ത വിബിത പറയുന്നത് ഇങ്ങനെയാണ്. ആലുവ ചൂണ്ടിയിലുള്ള സ്ഥലത്തിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെട്ടാണ് പരാതിക്കാരന്‍ ആദ്യമായി തന്നെ സമീപിക്കുന്നതെന്ന് വിബിത പറയുന്നു.
വിബിതയും സഹപ്രവര്‍ത്തകനും കേസ് വാദിച്ചതിന്റെ വക്കീല്‍ തുകയായി പണം പലതവണ പരാതിക്കാരനില്‍ നിന്ന് വാങ്ങിയിരുന്നു. താന്‍ നേതൃത്വം നല്‍കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടായിട്ടും പലപ്പോഴും ഇയാള്‍ പണം അയച്ചിരുന്നു. ഇത് താന്‍ ആവശ്യപ്പെട്ടിട്ട് അയച്ചതല്ലെന്നും സംഭവത്തില്‍ വിബിത പ്രതികരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്ന സമയത്ത് കുറച്ച് തുക താന്‍ ആവശ്യപ്പെടാതെ തന്നെ മാത്യു സെബാസ്റ്റ്യന്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് പെരുമാറ്റത്തിലെ ചില അസ്വാഭാവികത ഇയാളെ എന്നിൽ നിന്ന് അകറ്റാന്‍ കാരണമാകുകയായിരുന്നു.
വിബിതയുടെ സഹപ്രവര്‍ത്തകനായിരുന്ന ആളും പരാതിക്കാരനും ചേര്‍ന്ന് തനിക്കെതിരെ നല്‍കിയ കള്ളക്കേസാണ് ഇപ്പോള്‍ വിവാദമാകുന്നതെന്നും വിബിത പ്രതികരിക്കുന്നു. തനിക്കെതിരെ നടന്നിട്ടുള്ള ഗൂഡാലോചനയില്‍ പത്തംനിട്ടയിലെ ഒരു മാധ്യമപ്രവര്‍ത്തകനവും പങ്കുണ്ടെന്ന് വിബിത പ്രതികരിക്കുന്നു.
നിയമത്തിന്റെ വഴിയെയാണ് കാര്യങ്ങള്‍ പോകുന്നത്. താന്‍ കേസ് നിയമപരമായി തന്നെ നേരിടുമെന്നും വിബിത പ്രതികരിക്കുന്നു.
ഇന്ന് രാവിലെയാണ് വിബിത തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. പല തവണയായി വിബിതയുടെയും പിതാവ് ബാബു തോമസിന്റെയും അക്കൗണ്ട് വഴി 14,16,294 രൂപ കൈപ്പറ്റിയ ശേഷം തിരികെ നല്‍കാതെ കബളിപ്പിച്ചുവെന്നാണ് കേസ്.
വിബിത തന്റെ സുഹൃത്ത് വഴിയാണ് യു.എസ്എയിൽ താമസിക്കുന്ന മാത്യു സി. സെബാസ്റ്റ്യനെ പരിചയപ്പെട്ടതെന്ന് പരാതിക്കാരന്റെ വാദം. എന്നാല്‍ ആ സുഹൃത്ത് തന്റെ സഹ പ്രവര്‍ത്തകനായിരുന്നു എന്നാണ് വിബിതയുടെ ഭാഷ്യം.
തന്റെ വസ്തു സംബന്ധമായ കേസുമായി ബന്ധപ്പെട്ട് 2020 ജൂലൈ 19 കഴിഞ്ഞ ജനുവരി ഏഴിനുമിടയില്‍ മണി ട്രാന്‍സ്ഫര്‍ വഴി 8,78,117 രൂപയും 2021 മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 15 വരെ 1,41,985 രൂപയും തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെന്ന പേരില്‍ പിതാവ് ബാബുവിന്റെ അക്കൗണ്ടിലേക്ക് 2020 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 23 വരെ 2,91,984 രൂപയും 2020 നവംവര്‍ 10 ന് വിബിതയുടെ നിര്‍ദ്ദേശാനുസരണം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് 1,04,208 രൂപയും അടക്കം 14,16,294 രൂപ തട്ടിയെടുത്തുവെന്ന് എഫ്ഐആറില്‍ പറയുന്നു.
ഈ വാദമാണ് വിബിത തള്ളുന്നത്. ജോലി ചെയ്ത കൂലിക്ക് പുറമേ ചാരിറ്റിയിലേക്ക് സംഭാവന നല്‍കിയത് എങ്ങനെ തട്ടിപ്പാകുമെന്ന് വിബിത ചോദിക്കുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷം പണം തിരികെ നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് മാത്യുവിന്റെ ആരോപണം, കഴിഞ്ഞ ജൂണ്‍ 17 ന് വിബിതയ്ക്ക് വക്കില്‍ നോട്ടീസ് അയച്ചു.
നിങ്ങള്‍ ചെയ്യാവുന്നതൊക്കെ ചെയ്തോ പണം ഞങ്ങള്‍ തിരികെ നല്‍കില്ല എന്നായിരുന്നു മറുപടി. ഇതേ തുടര്‍ന്നാണ് തിരുവല്ല പൊലീസില്‍ കേസ് നല്‍കിയത്.
നിലവില്‍ വിബിത മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ നേതാവാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഇവര്‍ക്ക് സീറ്റ് വാങ്ങി നല്‍കിയത്. അങ്ങനെ മല്ലപ്പള്ളി ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. കോണ്‍ഗ്രസിലെ ഈ ബ്യൂട്ടി സ്ഥാനാര്‍ത്ഥി പിന്നീട് വൈറലായി മാറുകയായിരുന്നു.