വൈശാലി പുനർജനിച്ചപ്പോൾ…….
മലയാളത്തിലെ ക്ലാസിക് ഹിറ്റുകളിൽ എക്കാലത്തെയും ഹിറ്റാണ് എം.ടി ഭരതൻ കൂട്ടുകെട്ടിൽ പിറന്ന വൈശാലി.മുനികുമാരന്റെയും വൈശാലിയുടെയും പ്രണയം പറഞ്ഞ ചിത്രത്തിലെ വൈശാലിയും മുനികുമാരനും ഇന്നും പ്രേക്ഷകരുടെ നെഞ്ചിലുണ്ട്.ഇപ്പോഴിതാ വൈശാലിയെയും മുനികുമാരനെയും പുനരവതരിപ്പിച്ചിരിക്കുകയാണ് ഫോട്ടോഗ്രാഫറായ മിഥുൻ ശാർക്കര.
ചിത്രങ്ങൾ എന്തായാലും വമ്പൻ ഹിറ്റ് ആയി മാറിയിരിക്കുകയാണിപ്പോൾ
ഫോട്ടോകൾ വൈറൽ ആയതോടെ സിനിമയിലെ നായികയെയും നായകനെയും പുനരാവിഷ്കരിച്ച വൈശാലിയും ഋഷിശൃംഗനും ആരാണന്നറിയാനുള്ള പാച്ചിലിലാണ് സോഷ്യൽ മീഡിയ.
സോഷ്യൽ മീഡിയ തന്നെ ഒടുവിൽ ആ മിന്നും താരങ്ങളെ കണ്ടെത്തി.
മുനികുമാരനായി അഭിജിത്തും വൈശാലിയായി മക്കുമായായും ആണ് ചിത്രത്തിലുള്ളത്.
ഋഷിശൃംഗന്റെ തപസ്സിളക്കിയ വൈശാലിയെപ്പോലെ അഭിജിത്തിന്റെ ജീവിത സഖിയാണ് മായയും.
ദമ്പതികളുടെ ഈ കെമിസ്ട്രി തന്നെയാണ് ചിത്രത്തിന് വിജയത്തിന് പിന്നിലെന്നും മിഥുൻ ശാർക്കര പറയുന്നു.
സുകേഷാണ് വസ്ത്രാലങ്കാരം. വൈശാലിയിലെ പ്രണയത്തിന്റെ മാസ്മരിക രംഗങ്ങൾ പുനരവതരിപ്പിക്കാൻ സാധിച്ചതാണ് ഇത്രക്കും വൈറൽ ആകുവാൻ കാരണമായതെന്ന് മിഥുൻ പറയുന്നു .