സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി രേഷ്മ മറിയം റോയ് വിജയിച്ചു. സിപിഐഎം സ്ഥാനാർഥിയായി കോന്നി അരുവാപ്പുലം പഞ്ചായത്ത് 11ാം വാർഡിൽ ആണ് രേഷ്മ മത്സരിച്ചത്. നവംബറിൽ ആണ് 21 വയസ് രേഷ്മയ്ക്ക് തികഞ്ഞത്. കൈയിൽ ഒരു ഡയറിയുമായാണ് രേഷ്മ വീടുകളിൽ വോട്ട് അഭ്യർത്ഥിക്കാൻ പോയത്. ജനങ്ങളുടെ പ്രശ്നങ്ങൾ കുറിച്ചു കൊണ്ടാണ് സ്ഥാനാർഥി മുന്നോട്ട് പോയത്.
കുടുംബം കോൺഗ്രസ് അനുകൂലിക്കുന്നവർ ആണ്. കോളേജിൽ പഠിക്കുന്ന സമയത്ത് ആണ് രേഷ്മ ഇടത് പക്ഷത്തിലേക്ക് വന്നത്.