Saturday, December 21
BREAKING NEWS


പിണറായി കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞ്: കെ സുരേന്ദ്രന്‍

By sanjaynambiar

സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പരാമര്‍ശം നടത്തുന്ന മുഖ്യമന്ത്രി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇന്നലെ കേട്ടത് കുറ്റവാളികളുടെ ദീനരോധനമാണ്. കേസ് അട്ടിമറിക്കാന്‍ മേയുന്നത് കേരളത്തിലെ ഏജന്‍സികളാണ്. കേന്ദ്ര ഏജന്‍സികളെ തിരിച്ച് വിളിക്കാന്‍ പോകുന്നത് അപഹാസ്യകരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജയിലില്‍ പോയി സ്വപ്നയെ ചോദ്യം ചെയ്ത് അനുകൂല മൊഴി ഉണ്ടാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും വലിയ കൊള്ള നടത്തിയ മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയന്‍. സി എം രവീന്ദ്രനെ മുഖ്യമന്ത്രി പൂര്‍ണമായും പിന്തുണക്കുകയാണ്. രവീന്ദ്രന് ഭയമില്ലങ്കില്‍ ആരോഗ്യ വകുപ്പിനെ കൂട്ട് പിടിച്ച് നാടകം കളിക്കുന്നത് എന്തിനാണ്. അന്വേഷണ ഏജന്‍സിയെ പിന്‍വലിക്കാന്‍ പിണറായിയുടെ കത്ത് കാത്തിരിക്കുകയല്ല പ്രധാനമന്ത്രി.

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നു എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേ. രാജ്യം മുഴുവന്‍ വാക്‌സിന്‍ സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണ്. കേന്ദ്രത്തിന്റെ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ട് കാലി മമ്മൂഞ്ഞാണ് പിണറായി വിജയന്‍.

ജമാഅത്തെ ഇസ്ലാമിയുമായുള്ള കോണ്‍ഗ്രസ് കൂട്ടുകെട്ട് കോണ്‍ഗ്രസിനെ നശിപ്പിക്കും. ഭീകരവാദികളുടെ ആലയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!