Wednesday, December 18
BREAKING NEWS


സ്വപ്നയുടെ ആരോപണം ഗൗരവമുള്ളത്; സുരക്ഷ ഉറപ്പാക്കണമെന്ന് ജയില്‍ ഡിജിപിക്ക് കോടതിയുടെ നിര്‍ദ്ദേശം

By sanjaynambiar

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ ഗൗരവുള്ളതാണെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ജയില്‍ ഡിജിപിക്ക് കോടതിയുടെ നിര്‍ദ്ദേശം. സ്വപ്നയക്ക് ജയിലിനകത്ത് നിന്നും പുറത്ത് നിന്നും യാതൊരു വിധ ഭീഷണിയും അനുവദിക്കരുതെന്നാണ് എറണാകുളം സാമ്പതിക്ക കുറ്റാന്വേഷണ കോടതിയുടെ നിര്‍ദ്ദേശം.

ഉന്നതര്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയതിനാല്‍ തനിക്ക് ജയിനുള്ളില്‍ ജീവന് ഭീഷണിയുണ്ടെന്നും നേരത്തെയും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സ്വപ്‌ന സുരേഷ് കോടതിയെ അറിയിച്ചത്. ഇത് വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാല്‍ സ്വപ്നയുടെ ആരോപണങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തള്ളുകയാണ്.

എറണാകുളം, വിയ്യൂര്‍, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്ന സുരേഷിനെ പാര്‍പ്പിച്ചിട്ടുള്ളത്. ഇവിടെയെത്തിയ അന്വഷണ ഉദ്യോഗസ്ഥരെക്കുറിച്ചും സന്ദര്‍ശകരെ കുറിച്ചും ഫോണ്‍ വിളിയെ കുറിച്ചും വ്യക്തമായ രേഖകള്‍ കൈവശമുണ്ടെന്നാണ് ജയില്‍വകുപ്പ് പറയുന്നത്. സ്വപ്നയുടെ മൊഴിയില്‍ അന്വേഷണം പ്രഖ്യാപിച്ച ജയില്‍ മേധാവി ഋഷിരാജ് സിംഗ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടത്തലുകള്‍ സര്‍ക്കാരിന് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നുവെന്ന സ്വപനയുടെ ശബ്ദരേഖ ചോര്‍ന്നത്തില്‍ ജയില്‍ വകുപ്പിനെതിരെ ആരോപണങ്ങള്‍ നില നില്‍ക്കുന്നതിനിടേയാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നത്. ശബ്ദരേഖ ചോര്‍ന്നത് ജയില്‍ നിന്നല്ലെന്നാണ് ജയില്‍ ഡിഐജി അജയകുമാറിന്റെ പ്രാഥമിക അന്വേഷണ ത്തില്‍ കണ്ടെത്തിയത്.

വിശദമായ അന്വേഷണം വേണമെന്ന ജയില്‍മേധാവിയുടെയും ഇഡിയുടേയും പരാതിയില്‍ പൊലീസ് തുടര്‍ നടപടികളൊന്നുമെടുത്തിട്ടുമില്ല. ഇതിനിടെയാണ് ഭീഷണി ആരോപണം വരുന്നതും ജയില്‍ വകുപ്പ് വീണ്ടും അന്വേഷണം നടത്തുന്നതും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!