Sunday, December 22
BREAKING NEWS


അയ്യപ്പനൊപ്പം വോട്ട് ചെയ്യാൻ എത്തി സീരിയൽ താരം; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

By sanjaynambiar

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട ഇന്ന് നടന്നു. അഞ്ചു ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. സിനിമ – സീരിയല്‍ താരങ്ങളും തങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ഒപ്പം തന്നെ ശ്രദ്ധേയമാണ് ഇത്തരത്തിലുള്ള ‘താരവോട്ട്’ വാര്‍ത്തകളും.തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം സീരിയല്‍ താരം ഉമാ നായര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

‘എന്റെ അവകാശം ഞാനും രേഖപ്പെടുത്തി’ എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. രണ്ടു ചിത്രങ്ങളാണ് നടി വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വോട്ട് ചെയ്യാനായി ക്യൂവില്‍ നില്‍ക്കുന്ന ചിത്രവും വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മഷി പുരട്ടിയ വിരലിന്റെ ചിത്രവുമാണ് പങ്കു വച്ചത്.

വോട്ട് രേഖപ്പെടുത്താനായി ക്യൂവില്‍ നില്‍ക്കുന്ന താരത്തിന്റെ സമീപത്തായി അയ്യപ്പന്റെ ചിത്രമുണ്ട്. ഇതാണ് ചര്‍ച്ചയായത്. ‘വോട്ട് ചെയ്യാന്‍ ക്യൂവില്‍ അയ്യപ്പനും ഉണ്ടല്ലോ’ എന്നായിരുന്നു ആ ചിത്രത്തിന് വന്ന രസകരമായ ഒരു കമന്റ്.

വാനമ്ബാടി എന്ന സീരിയലിലൂടെയാണ് ഉമാ നായര്‍ ശ്രദ്ധേയയായത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, എടക്കാട് ബറ്റാലിയന്‍ എന്നീ സിനിമകളിലും ശ്രദ്ധേയവേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!