ജനാധിപത്യത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് പോലും മോദി സര്‍ക്കാറിന് അറിയില്ലെന്ന് സി.പി.എം നേതാവ് ബൃന്ദ കാരാട്ട്. കര്‍ഷകരുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാന്‍ പോലും കേന്ദ്രത്തിന് കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു.’ഈ സര്‍ക്കാരിന് ജനാധിപത്യത്തിന്‍റെ അര്‍ത്ഥം മനസ്സിലാകുന്നില്ല. പരിഷ്കാരം വേണ്ടെന്ന് കര്‍ഷകര്‍ പറയുമ്പോള്‍ ആര്‍ക്കാണ് പരിഷ്കാരിക്കാന്‍ ഇത്ര ധൃതിയെന്നും ബൃന്ദ ചോദിച്ചു.
രാജ്യത്തെ കര്‍ഷകര്‍ക്ക് പരിഷ്കാരങ്ങള്‍ ആവശ്യമില്ല. പിന്നെ കേന്ദ്ര സര്‍ക്കാറില്‍ ആരാണ് പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതെന്നും അവര്‍ ചോദിച്ചു.
കാര്‍ഷിക വ്യാപാരം മുഴുവന്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഏറ്റെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നു.
വന്‍കിട കോര്‍പ്പറേറ്റുകളുടെ ക്ഷേമത്തിനായി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്.