Monday, December 23
BREAKING NEWS


സുരക്ഷ പരിശോധനയിൽ ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

By sanjaynambiar

തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ പരിശോധനയിൽ ഇടയിൽ ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. എ. ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ആയ സുധാകരനും, ക്ലാസ്സ്‌ ഫോർ ജീവനക്കാരനായ പവിത്രനുമാണ് പരിക്കേറ്റത്. സുധാകരനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും, പവിത്രനെ നിസാര പരിക്കുകളോടെ കാസർഗോഡ് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സുധാകരന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Tear gas - Wikipedia

ഇന്ന് രാവിലെ ഒൻപത് മണിയോടെ അടുത്തായിരുന്നു അപകടം നടന്നത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന പരിശോധനയുടെ ഭാഗമായി ടിയർഗ്യാസ് ഷെൽ ഫയറിംഗ്, ഗ്രെനേഡ് ഫയറിംഗ് പരിശീലനം നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!