കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്ന് കാൽക്കോടി രൂപ വില വരുന്ന ചരസ് പിടികൂടി. കോഴിക്കോട് പള്ളിയാർക്കണ്ടി സ്വദേശി മുഹമ്മദ് റഷീബിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചെ അഞ്ചിനാണ് മയക്കുമരുന്നുമായി ഇയാൾ സ്റ്റേറ്റ് എക്സെസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായത്. 510 ഗ്രാം ചരസാണ് ഇയാളിൽ നിന്ന് പിടികൂടിയത്.