Sunday, December 22
BREAKING NEWS


വയര്‍ലെസ്സ് ഓണായിരുന്നത് അറിഞ്ഞില്ല ; രാത്രി പെട്രോളിങ്ങിനിടെ ഔദ്യോഗിക വാഹനത്തില്‍ ലൈംഗിക ബന്ധം പോലീസുകാരൻ കുടുങ്ങി

By sanjaynambiar

റോം : ഔദ്യോഗിക വാഹനത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങി. റോമിലെ ടോര്‍ ഡി ക്വിന്റോ പാര്‍ക്കിന് സമീപമായിരുന്നു സംഭവം. അര്‍ധ രാത്രി ഡ്യൂട്ടിക്കിടെയാണ് സെക്‌സിലേര്‍പ്പെട്ടത്. വാഹനത്തിലെ റേഡിയോ സംവിധാനം ഓണായിരിക്കുന്നത് ശ്രദ്ധിക്കാതിരുന്നതാണ് വിനയായത്.

കാറിനുള്ളിലെ സംഭാഷണങ്ങളും മറ്റും റെക്കോഡ് ചെയ്യപ്പെടുകയായിരുന്നു. വനിതാ പൊലീസുകാരിയും മറ്റൊരു ഉദ്യോഗസ്ഥനുമാണ് രാത്രി പട്രോളിങ്ങിനിടെ, വാഹനത്തില്‍ വെച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. വയര്‍ലെസില്‍ റെക്കോഡായ ഇവരുടെ സംഭാഷണങ്ങള്‍ പൊലീസ് ഗ്രൂപ്പ് ചാറ്റുകളില്‍ വൈറലായി മാറുകയായിരുന്നു. മുനിസിപ്പല്‍ പൊലീസിന്‍റെ ഔദ്യോഗിക കാറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരത്തില്‍ അബദ്ധം പറ്റിയതെന്ന് വാണ്ടട്‌ഇന്‍ റോം ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
40കാരിയ വനിതാ പൊലീസുകാരിയും മറ്റൊരു ഉദ്യോഗസ്ഥനുമാണ് രാത്രി പട്രോളിംഗിനിടെ വാഹനത്തില്‍ വച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ടോര്‍ ഡി ക്വിന്റോയിലെ പാര്‍ക്കിനു സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഈ സമയം കാര്‍. എന്നാല്‍ വാഹനത്തിലെ വയര്‍ലെസ് സംവിധാനം ഈ സമയം ഓണായിരുന്നു. അബദ്ധത്തില്‍ റെക്കോഡായ ഇവരുടെ സംഭാഷണ ശകലങ്ങളും മറ്റും ഇപ്പോള്‍ പൊലീസ് ഗ്രൂപ്പ് ചാറ്റുകളില്‍ വൈറലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം പുറത്തായതോടെ മുനിസിപ്പല്‍ പൊലീസ് കമാന്‍ഡ് അച്ചടക്കനടപടി ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം സംഭവത്തില്‍ ഉള്‍പ്പെട്ട സ്‍ത്രീ, ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ മകളാണ്. സംഭവം പൊലീസിന്റെയും പ്രതിച്ഛായയെ തകര്‍ക്കുന്നതാണെന്നും സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

കേസിനെക്കുറിച്ച്‌ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ഉടന്‍ മുന്നറിയിപ്പ് നല്‍കിയെന്നും തുടര്‍ന്ന് ആരോപണവിധേരായ രണ്ട് ഉദ്യോഗസ്ഥരും സമിതിയുടെ മുന്നില്‍ ഹാജരായി വിശദീകരണം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ഇപ്പോള്‍ സസ്‍പെന്ഷനിലാണ്. ഇവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള കടുത്തനടപടികള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!