തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ടലംഘനം തടയാനുള്ള ആന്റി ഡിഫെസ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതം . പെരുമാറ്റ ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയില്‍. ജില്ലാതലത്തില്‍ ഒരു സ്‌ക്വാഡും നാല് താലൂക്കുകളില്‍ ഓരോ സ്‌ക്വാഡുമാണുള്ളത്.
ചാര്‍ജ് ഓഫീസര്‍, സ്റ്റാഫ്, പൊലീസ് എന്നിവരാണ് സ്‌ക്വാഡില്‍. ഓരോ പ്രദേശത്ത് നേരിട്ട് പരിശോധന നടത്തിയും തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ പരിഹരിച്ചുമാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം.
ഇതിനകം ലഭിച്ച നൂറോളം പരാതികളാണ് പരിഹരിച്ചത്. ചട്ടലംഘനം കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവ നീക്കംചെയ്യുന്നുണ്ട്.
പെരുമാറ്റച്ചട്ടം സംബന്ധിച്ച് സംശയ നിവാരണത്തിനും പരാതി അറിയിക്കാനും 0495 2374875 ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറിലും ബന്ധപ്പെടാം.