ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയ 49.3 ഓവറില്‍ 289 റണ്‍സിന് ഓള്‍ ഔട്ട്. ഇന്ത്യക്ക് 13 റണ്‍സ് ജയം.
മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു.
അവസാന ആറ് ഓവറില്‍ ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ്. എന്നാല്‍ ഡെത്ത് ഓവറിലെ മികവ് ബൂമ്ര ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചപ്പോള്‍ ഓസ്‌ട്രേലിയയുടെ ശേഷിച്ച ഒരു വിക്കറ്റും വീണു. നാല് റണ്‍സ് എടുത്ത് നിന്ന ആദം സാംപയെ ബൂമ്ര വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു.
ഏഴ് റണ്‍സ് എടുത്ത് നിന്ന ലാബുഷെയ്‌നിന്‍റെ സ്റ്റംപ് ഇളക്കി വിക്കറ്റ് മെയ്ഡന്‍ ഓവറോടെയായിരുന്നു നടരാജന്‍റെ തുടക്കം.
ആദ്യ രാജ്യാന്തര ക്രിക്കറ്റിലെ തന്‍റെ ആദ്യ മത്സരത്തിന്‍റെ ആദ്യ സ്‌പെല്ലിലെ മികവ് തുടരാന്‍ നടരാജന്‍ പിന്നെയുള്ള ഓവറുകളില്‍ പ്രയാസപ്പെട്ടു.
കിട്ടിയ അവസരം മുതലാക്കി രണ്ട് വിക്കറ്റ് വീഴ്ത്തി ഷര്‍ദുല്‍ താക്കൂറും നിറഞ്ഞ് കളിച്ചതോടെ ഇന്ത്യക്ക് കളിയില്‍ മുന്‍തൂക്കം നേടാനായി. ആദ്യ രണ്ട് കളിയിലും സെഞ്ചുറിയോടെ നിറഞ്ഞ സ്റ്റീവ് സ്മിത്തിനെ ഏഴ് റണ്‍സില്‍ നില്‍ക്കെ ഷര്‍ദുല്‍ മടക്കി.
വാര്‍ണര്‍ക്ക് പകരം ടീമിലെത്തിയ ഹെന്‍ റിക്വസിനും കൂടുതലൊന്നും ചെയ്യാനായില്ല.
303 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തിലെ പ്രഹരമേല്‍പ്പിച്ച് അരങ്ങേറ്റക്കാരന്‍ നടരാജന്‍ എത്തി.
ഡേവിഡ് വാര്‍ണര്‍ക്ക് പകരം ഓപ്പണറുടെ റോളിലെത്തിയ ലബുഷാനെയുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ചോദിച്ചുവാങ്ങിയ ഓപ്പണിംഗ് സ്ഥാനത്ത് ലബുഷാനെയ്ക്ക് തിളങ്ങാനായില്ല.അരങ്ങേറ്റക്കാരന്‍ ടി നടരാജന്‍റെ പന്തില്‍ ബൗള്‍ഡായിട്ടാണ് ലബുഷാനെ മടങ്ങിയത്. പിന്നീടെത്തിയത് സ്റ്റീവന്‍ സ്മിത്ത്. ആദ്യ രണ്ട് ഏകദിനത്തിലും സെഞ്ചുറി നേടിയ സ്മിത്തിന് ഇത്തവണ തിളങ്ങാനായില്ല.
ഏഴ് റണ്‍സ് മാത്രം നേടിയ സ്മിത്തിനെ താക്കൂര്‍ വിക്കറ്റ് കീപ്പര്‍ ഷാര്‍ദുള്‍ താക്കൂറിന്‍റെ കൈകളിലെത്തിച്ചു.
സ്ഥാനക്കയറ്റം നേടിയെത്തിയ ഹെന്റ്വികെസിനും തിളങ്ങാനായില്ല. താക്കൂറിനെതിരെ ഒരു പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിനെ ശിഖര്‍ ധവാന് ക്യാച്ച് നല്‍കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ കാമറൂണ്‍ ഗ്രീന്‍ അല്‍പനേരം പിടിച്ചുനിന്നെങ്കിലും കുല്‍ദീപ് യാദവിന് വിക്കറ്ര് നല്‍കി പവലിയനില്‍ തിരിച്ചെത്തി. ഇതിനിടെ ഫിഞ്ചിനെ ജഡേജയും മടക്കി. 82 പന്തുകള്‍ നേരിട്ടാണ് താരം 75 റണ്‍സ് നേടിയത്.
ഏഴ് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്. താക്കൂറിന് പുറമെ നടരാജന്‍, കുല്‍ദീപ്, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ജഡേജ- ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ 150 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പാണ്ഡ്യ 75 പന്തുകളില്‍ നിന്ന് 90 റണ്‍സ് അടിച്ചെടുത്തു. ഇതില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടും. ജഡേജ 50 പന്തിലാണ് 66 റണ്‍സെടുത്തത്. മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിഹ്‌സ്. മുന്‍നിര താരങ്ങളില്‍ കോലി മാത്രമാണ് പിടിച്ചുനിന്നത്.
78 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ 63 റണ്‍സെടുത്തു. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുട ഇന്നിങ്‌സ്.
മറ്റുതാരങ്ങള്‍ക്കൊന്നും ചെറുത്തുനില്‍ക്കാനായില്ല. ശിഖര്‍ ധവാന്‍ (16), ശുഭ്മാന്‍ ഗില്‍ (33), ശ്രേയസ് അയ്യര്‍ (19), കെ എല്‍ രാഹുല്‍ (5) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. ധവാന്‍റെ വി ക്കറ്റ് അഗറിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. പിന്നീടെത്തിയ കോലി ഗില്ലിനൊപ്പം ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 46 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അഗറിനെതിരെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന ഗില്‍ പവലിയനില്‍ തിരിച്ചെത്തി.
സ്വീപ്പ് ഷോട്ടിന് ശ്രമിക്കുന്നതിനെ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
അയ്യറിന് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങാനായില്ല.മികച്ച തുടക്കം കിട്ടിയെങ്കിലും ആഡം സാംപയുടെ പന്തില്‍ മര്‍നസ് ലബുഷാനെയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. രാഹുല്‍ വന്നത് പോലെ മടങ്ങി. അഗറിനെതിരെ സ്വീപ്പ് ഷോട്ട് കളിക്കുന്നതിനിടെ താരം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം കോലിലും മടങ്ങി. 77 പന്തില്‍ അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെയാണ് കോലി 63 റണ്‍സെടുത്തത്.
ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു കോലി.
ആദ്യ രണ്ട് ഏകദിനത്തില്‍ ചഹലില്‍ നിന്ന് വന്നതിനേക്കാള്‍ മികച്ച 10 ഓവര്‍ കുല്‍ദീപില്‍ നിന്ന് വന്നു. 10 ഓവറില്‍ 57 റണ്‍സ് വഴങ്ങി കുല്‍ദീപ് ഒരു വിക്കറ്റ് വീഴ്ത്തി. ബൂമ്ര 9.3 ഓവറില്‍ 43 റണ്‍സ് മാത്രം വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഹര്‍ദിക്-ജഡേജ കൂട്ടുകെട്ടാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 32ാം ഓവറില്‍ 152-5 എന്ന് തകര്‍ന്ന നിലയില്‍ നിന്നും ഹര്‍ദിക്കും ജഡേജയും ചേര്‍ന്നാണ് ഇന്ത്യയെ 300 കടത്തിയത്. ഹര്‍ദിക് 76 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തി 92 റണ്‍സ് നേടി. ജഡേജ 50 പന്തില്‍ നിന്ന് 66 റണ്‍സ് നേടി.
കോഹ് ലിയുടെ 63 റണ്‍സും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.