Monday, December 23
BREAKING NEWS


തദ്ദേശ തെരഞ്ഞെടുപ്പ് ; ബാലറ്റ് പേപ്പര്‍ കന്നഡ, തമിഴ് ഭാഷകളില്‍ കൂടി അച്ചടിക്കും

By sanjaynambiar

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉളള നിയോജകമണ്ഡലങ്ങളില്‍ ബാലറ്റ് പേപ്പര്‍ കന്നഡ, തമിഴ് ഭാഷകളില്‍ കൂടി അച്ചടിക്കും.

ബാലറ്റ് പേപ്പര്‍, വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവ തമിഴ്, കന്നഡ ഭാഷകളില്‍ കൂടി അച്ചടിക്കുവാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ നിര്‍ദേശം നല്‍കി.

കാസര്‍ഗോഡ് ജില്ലയിലെ ചില വാര്‍ഡുകളില്‍ കന്നഡ ഭാഷയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ചില വാര്‍ഡുകളില്‍ മലയാളത്തിന് പുറമേ തമിഴിലും ആണ് ബാലറ്റ് ലേബലും ബാലറ്റ് പേപ്പറും അച്ചടിക്കുക.

കാസര്‍ഗോഡ് ജില്ലയില്‍ നാല് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ 18 ഗ്രാമപഞ്ചായത്തുകളിലായി 228 വാര്‍ഡുകളിലും കാസര്‍ഗോഡ് മുനിസിപ്പാലിറ്റി പരിധിയില്‍ 38 വാര്‍ഡുകളിലുമാണ് മലയാളത്തിന് പുറമെ കന്നഡയിലും ബാലറ്റ് ലേബല്‍, ബാലറ്റ് പേപ്പര്‍ അച്ചടിക്കുക.

വാര്‍ഡുകളെ സംബന്ധിക്കുന്ന വിശദ വിവര ങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!