Tuesday, December 17
BREAKING NEWS


പബ്ജി മൊബൈല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്

By sanjaynambiar

ബ്ജി മൊബൈല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. എന്നാല്‍ ഐഫോണുകളില്‍ പബ്ജി ഉടന്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പിന്നീട് മാത്രമേ ആപ്ലിക്കേഷന്‍ ലഭ്യമാകു. ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഫ്രീ ആയിട്ടായിരിക്കും ഗെയിം ലഭ്യമാവുക.

തരംഗമായി ഗെയിം പബ്ജി; ഗ്രൂപ്പായി യുദ്ധം ചെയ്യാം

പബ്ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിലവില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്ബനിയാണ്. മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയേഴ്‌സ് വെബ്‌സൈറ്റില്‍ നിലവില്‍ കമ്ബനിയുടെ പേര് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഗെയിം ലോഞ്ച് ചെയ്യുന്ന ഔദ്യോഗിക തിയതി കമ്ബനി ഇതുവരെ അറിയിച്ചിട്ടില്ല. 2020 ല്‍ തന്നെ ഗെയിം പുറത്തെത്തുമെന്നാണ് സൂചനകള്‍. പുതിയ ഗെയിം ഇന്ത്യന്‍ മാര്‍ക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കുന്നു.ക്യാരക്ടറുകള്‍, സ്ഥലം, വസ്ത്രങ്ങള്‍, ഉള്ളടക്കം, വാഹനങ്ങള്‍ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യന്‍ ടച്ച്‌’ ഉള്ള ഗെയിമാണ് റിലീസാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ ഗെയിം ഇന്ത്യന്‍ മാര്‍ക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കുന്നുണ്ട്. 2020 ല്‍ തന്നെ ഗെയിം പുറത്തെത്തുമെന്നാണ് സൂചനകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!