കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് കോഴിക്കോട് എംപി എം.കെ. രാഘവനെതിരെ വിജിലന്‍സ് കേസ്. ടിവി9 ചാനല്‍ നടത്തിയ ഒളി കാമറ ഓപ്പറേഷനില്‍ എം.കെ. രാഘവന് കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കണ്ടെത്തല്‍.
കൈക്കൂലി ആരോപണത്തിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ അധികത്തുക ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയതിലുമാണ് അന്വേഷണം.
വിജിലന്‍സ് കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ ബിസനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരാണ് ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് ചാനല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.
പിസി ആക്ട് 17എ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
നേരത്തെ, കേസന്വേഷണത്തിന് ലോക്സഭാ സ്പീക്കറുടെ അനുമതി വേണമെന്നായിരുന്നു നിയമവകുപ്പിന്റെ നിലപാട്. എന്നാല്‍ കേസെടുക്കാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസെടുത്തത്.