Lottery ഈ വര്‍ഷത്തെ ഓണം ബമ്ബര്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ചത് തമിഴ്നാട് സ്വദേശികള്‍ക്ക്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശികളായ നാലുപേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ക്കാണ് ഒന്നാം സമ്മാനം. ഇവര്‍ വാളയാറില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. നാല് പേരും ചേര്‍ന്ന് സംസ്ഥാന ലോട്ടറി ഓഫീസില്‍ ഇന്ന് ഉച്ചയ്ക്ക് ലോട്ടറി എത്തിച്ചു.
കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസി പാലക്കാട് വാളയാറിലെ ഗുരുസ്വാമിയുടെ കടയിലൂടെ വിറ്റതാണ് ഈ ടിക്കറ്റ്. ഷീജ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.