Gandhi Jayanti രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി യുടെ 154-ാ മത് ജന്മവാർഷിക ഭാഗമായി 154 കുട്ടികൾ 154 ഗാന്ധി ശിൽപങ്ങൾ ഒരുക്കി. തൃക്കരിപ്പൂർ സെന്റ് പോൾസ് എ.യു.പി സ്കൂളിൽ മൂന്നുദിവസമായി നടന്നുവരുന്ന ശില്പ നിർമാണ ക്യാമ്പിന്റെ ഭാഗമായാണ് ഇത്രയേറെ ഗാന്ധി പ്രതിമകൾ നിർമിച്ചത്. ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും.
മഹാത്മജിയുടെ രൂപം കുട്ടികളിൽ ആഴത്തിൽ പതിഞ്ഞുവെന്നു തെളിയിക്കുന്നതാണ് അർധകായ വലുപ്പത്തിൽ നിർമിച്ച ഭൂരിഭാഗം ശില്പങ്ങളും.
സെന്റ് പോൾസ് എ.യു.പി സ്കൂളിന്റെയും ചെമ്പകാനം ചിത്ര-ശില്പകലാ അക്കാദമിയുടെയും നേതൃത്വത്തിൽ നടന്നുവരുന്ന ശിൽപകല ക്യാമ്പിൽ കണ്ണൂർ-കാസർകോട് ജി ല്ലകളിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന പ്രൈമറി, ഹൈസ്കൂൾ വിദ്യാർഥികളാണ് പ ങ്കെടുത്തുവരുന്നത്. ക്യാമ്പ് അംഗങ്ങൾ നിർ മിച്ച ഗാന്ധി ശിൽപങ്ങളുടെ പ്രദർശനം തിങ്ക ളാഴ്ച രാവിലെ 11.30ന് രാജ്മോഹൻ ഉണ്ണി ത്താൻ എം.പി ഉദ്ഘാടനം ചെയ്യും.